x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നി​ർ​മാ​ണ അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ വ​ല്ല​ച്ചി​റ​യി​ൽ ജ​ന​കീ​യ പ്ര​തി​ഷേധം

വെബ് ഡെസ്ക്
Published: September 20, 2026 03:26 AM IST | Updated: September 20, 2026 03:26 AM IST

വ​ല്ല​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​റു​ശേ​രി 16 -ാം വാ​ർ​ഡ് നാ​ലു സെ​ന്‍റ് ഉ​ന്ന​തി​യി​ലെ റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ല്ല​ച്ചി​റ പ​ഞ്ചാ​യ​ത്ത്

​വ​ല്ല​ച്ചി​റ: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഒ​രു റോ​ഡി​നാ​യി അ​ര​നൂ​റ്റാണ്ടാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ല്ല​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിലെ ​ചെ​റു​ശേ​രി 16 -ാം വാ​ർ​ഡ് നാ​ലു സെ​ന്‍റ് ഉ​ന്ന​തി​യി​ലെ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന​തും മി​നി ഹാ​ളി​ലേ​ക്കും പൊ​തു​കി​ണ​റി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന റോ​ഡാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ദു​ര​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ചെ​ളി​ക്കു​ള​മാ​യി മാ​റു​ക​യും റോ​ഡി​ലെ കു​ഴി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ, വ​യോ​ധി​ക​ർ, സ്ത്രീ​ക​ൾ തു​ട​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ര​നൂ​റ്റാ​ണ്ടാ​യി​ട്ടും ഒ​രു റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ഞ്ചായ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളു​ടെ അ​നാ​സ്ഥ​യ്ക്കും കെ​ടു​കാ​ര്യ​സ്ഥ​തയ്ക്കു​മെ​തി​രെ യാ​ണു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ജാ​തി–​മ​ത–​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വാ​യോധി​ക​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മു​ൾ​പ്പ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും​ചേ​ർ​ന്നാ​ണ് പ്ര​തിഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ചാ​ത്ത​ക്കു​ടം സെ​ന്‍റ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് വ​ല്ല​ച്ചി​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ളം​കു​ന്ന് സം​ര​ക്ഷ​ണ​സ​മി​തി അം​ഗം സി. ​ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജോ ഇ​ട​പ്പ​ള്ളി, വി​ജീ ഷ് ​ക​ള്ളി​യ​ത്ത്, ടി.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ത്ത​പ​ക്ഷം പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും വാ​ർ​ഡ് ഗ്രാ​മ​സ​ഭ ന​ട​ക്കു​ന്ന​സ്ഥ​ല​ത്ത് ശ​യ​ന​പ്ര​ദ​ക്ഷി​ണം ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​നും നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up