x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ം: എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 20, 2026 02:45 AM IST | Updated: September 20, 2026 02:45 AM IST

മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച​പ്പോ​ള്‍

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും. പ​ദ്ധ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മു​റി​ക്ക​ല്ല് ബൈ​പ്പാ​സ് പ​ദ്ധ​തി​യു​ടെ പൈ​ലിം​ഗ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു.

പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ള്‍, കെ​ട്ടി​ടം എ​ന്നി​വ ലേ​ലം ചെ​യ്തു നീ​ക്കു​ന്ന​തി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. മു​വാ​റ്റു​പു​ഴ ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മ്മി​ക്കു​ന്ന ക​ച്ചേ​രി​ത്താ​ഴം സാ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ ജി​യോ ടാ​ഗിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി കി​ഫ്ബി സം​ഘം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തും. വ​ള്ളി​ക്ക​ട പാ​ല​ത്തി​ന്‍റെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കും. കാ​പ്പി​പ്പി​ള്ളി പാ​ല​ത്തി​ന്‍റെ​ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. മൂ​വാ​റ്റു​പു​ഴ - തേ​നി റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് 40 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​നു​മ​തി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ - പി​റ​വം റോ​ഡി​ലെ മൂവാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന മാ​റി​ക - ക​രി​മ്പ​ന ഭാ​ഗ​ത്ത് ബിഎംബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ ഭാ​ഗം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് 25 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി. മൂ​വാ​റ്റു​പു​ഴ റ​സ്റ്റ്ഹൗ​സി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വാ​ങ്ങു​ന്ന​തി​ന് 44 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക്കാ​യി ഒ​മ്പ​തു ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​ക​ള്‍​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എം. തോ​മ​സ്, പി.​എ​ക്‌​സ്. സി​ജി​മോ​ള്‍, പോ​ള്‍ തോം​സ​ണ്‍, ജൂ​ലി​ന്‍ ജോ​സ്, അ​ര്‍​ച്ച​ന കെ. ​അ​നി, എം.​കെ. ജെ​സി​യ, ജാ​കി​യേ​ല്‍ ഏ​ബ്ര​ഹാം, എം.​എ. സ​ജി​ത, കെ.​എ​ച്ച്. ന​സീ​മ, പി.​എം. ഫാ​ത്തി​മ, സാം ​എ​ലി​യാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up