നെടുമങ്ങാട്: പൾസ് പോളിയോയുടെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ 3337 കുട്ടികൾക്ക് തുള്ളി മരുന്നു നൽകി. ജില്ലാ ആശുപത്രിയുടേയും പൂവത്തൂർ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 43 ബൂത്തു കളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. രാവിലെ എട്ടുമുതൽ വൈകുന്നേ രം അഞ്ചുവരെ ബൂത്തുകളിൽ അങ്കണവാടി വർക്കർമാരും ആശപ്രവർത്തകരും വോളണ്ടിയർമാരായി പ്രവർത്തിച്ചു.
ജില്ലാ ആശുപത്രിയിൽ നഗരസഭ ചെയർമാൻ ആർ. ജയദേവനും പൂവത്തൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജുവും തുള്ളിമരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ടി. അർജുനൻ, ലേഖ വിക്രമൻ, സൂപ്രണ്ട് ഡോ. കെ.വി. സുമി, ഡോ. ഐഷ, ജെ എച്ച്ഐ മാരായ ഉണ്ണികൃഷ്ണൻ, കൃഷ്ണപ്രിയ, ജെപിഎച്ച് എൻ. ഇന്ദു, പ്രീതി, ലൈജു എന്നിവർ പങ്കെടുത്തു.
വാർഡുകളിലെ ബൂത്തുകളിൽ വാർഡ് കൗൺസിലർമാർ ഉദ്ഘാടനം നിർവഹിച്ചു.
Tags : Local News Nattuvishesham Thiruvananthapuram