x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: June 28, 2026 04:42 AM IST | Updated: June 28, 2026 04:42 AM IST

പ​ത്ത​നം​തി​ട്ട: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ര്‍​വ​ഹി​ക്കും. സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ന സാ​മു​വേ​ൽ, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ൻ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ്, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡി. ​ശ​ശി​കു​മാ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ല്‍ അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള​ള 47,739 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കും. ഇ​തി​നാ​യി 967 ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​ന്‍ 3156 സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, വാ​യ​ന​ശാ​ല​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബൂ​ത്തു​ക​ള്‍ ക്ര​മീ​ക​രി​ക്കും.

സാ​ധാ​ര​ണ ബൂ​ത്തു​ക​ള്‍​ക്ക് പു​റ​മേ യാ​ത്രാ​വേ​ള​യി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വാ​ക്‌​സീ​ന്‍ ന​ല്‍​കു​ന്ന​തി​ന് 17 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ൾ, ര​ണ്ട് മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യു​മു​ണ്ടാ​കും. റെ​യി​ല്‍​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ള്‍, ദു​ര്‍​ഘ​ട പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ജ​ന​ങ്ങ​ള്‍ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മ​രു​ന്ന് ന​ല്‍​കു​ന്ന​തി​ന് മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ക്കും.

പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ എ​ത്താ​ത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക് 29, 30 തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സീ​ന്‍ ന​ല്‍​കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പു​റ​മേ ആ​ശാ, അ​ങ്ക​ണ​വാ​ടി, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രാ​ണ് വോ​ള​ണ്ടി​യ​ർ​മാ​ർ.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up