x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി 28ന്


Published: June 22, 2026 06:39 AM IST | Updated: June 22, 2026 06:39 AM IST

​കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി ജി​ല്ല​യി​ല്‍ 28നു ​ന​ട​ക്കും. പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍​പെ​ട്ട കു​ട്ടി​ക​ള്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കും പ​ള്‍​സ് പോ​ളി​യോ വാ​ക്‌​സി​ന്‍ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍.

ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഞ്ചു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള 1,03,001 കു​ട്ടി​ക​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ക. ജി​ല്ല​യി​ലെ വി​വി​ധ പി​എ​ച്ച്‌​സി​ക​ളി​ലാ​ണ് വാ​ക്‌​സി​ന്‍ സൂ​ക്ഷി​ക്കു​ക.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളെ പോ​ളി​യോ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് പോ​ലീ​സി​നും തൊ​ഴി​ല്‍ വ​കു​പ്പി​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ഞ്ചി​ല്‍ താ​ഴെ​യു​ള്ള 1,03,001 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ ജി​ല്ല​യി​ല്‍ 1272 ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ്‌​സ്റ്റാ​ന്‍​ഡു​ക​ള്‍, മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍, പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച മ​റ്റു ബൂ​ത്തു​ക​ള്‍ അ​ട​ക്ക​മാ​ണ് 1272 ബൂ​ത്തു​ക​ള്‍. എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ​ള്‍​സ് പോ​ളി​യോ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ളു​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രു​വാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ടീ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ളെ​യും തൊ​ട്ട​ടു​ത്തു​ള്ള പ​ള്‍​സ് പോ​ളി​യോ ബൂ​ത്തി​ലെ​ത്തി​ച്ച് തു​ള്ളി​മ​രു​ന്ന് ന​ല്‍​കാം.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് പ്ര​തി​നി​ധി ബേ​സി​ല്‍ വ​ര്‍​ഗീ​സ്, ഡി​ഡി​ഇ ടി. ​ഷൈ​ല, ജി​ല്ലാ വു​മ​ണ്‍​സെ​ല്‍ എ​എ​സ്‌​ഐ​മാ​രാ​യ ബി. ​സു​പ്ര​ഭ, എ.​എം. സ​ര​ള, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി. ​രാ​ജ്, കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Pulse Polio I Immunization

Recent News

Corehub Up