x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള​നി​റ​ഞ്ഞ് പു​തു​ക്ക​രി-പ​ള്ളി​പ്പാ​ലം തോ​ട്; കു​ടി​വെ​ള്ള​ക്ഷാ​മ​വും മ​ലി​നീ​ക​ര​ണ​വും രൂ​ക്ഷം

വെബ് ഡെസ്ക്
Published: September 15, 2026 12:12 AM IST | Updated: September 15, 2026 12:12 AM IST

പു​തു​ക്ക​രി -പ​ള്ളി​പ്പാ​ലം തോ​ട് പോ​ള നി​റ​ഞ്ഞ നി​ല​യി​ൽ.

രാമ​ങ്ക​രി: രാ​മ​ങ്ക​രി - മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​മാ​യ പു​തു​ക്ക​രി പ​ള്ളി​പ്പാ​ലം തോ​ട്ടി​ൽ പോ​ള നി​റ​ഞ്ഞു കു​ന്നു​കൂ​ടി​യി​ട്ട് നാ​ളു​ക​ളാ​യി. പോ​ള വാ​രി​മാ​റ്റി തോ​ട് ന​വീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​കം. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻപതാം വാ​ർ​ഡും മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ 13,14 വാ​ർ​ഡു​ക​ളും ചേ​രു​ന്ന ഇ​വി​ടെ മ​ലി​നീ​ക​ര​ണ​വും രൂ​ക്ഷ​മാ​യ​തോ​ടെ ഏ​തു സ​മ​യ​വും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​നും സാ​ധ്യ​ത​യേ​റെ.


അ​ടു​ത്ത പു​ഞ്ച​കൃ​ഷി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചു​റ്റു​മു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ലം മോ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് തോ​ടു​ക​ളി​ലേ​ക്ക് പു​റ​ന്ത​ള്ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ളി​ക്കാ​നും വ​സ്ത്രം, പാ​ത്രം ക​ഴു​ക​ൽ പോ​ലു​ള്ള അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പേ​രി​ന് പോ​ലും ഇ​വി​ടെ സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ര​ണ്ടു പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൂ​ടി​യു​ള്ള വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് ജനങ്ങളാണ് ഇ​തു​മൂ​ലം കു​ടി​വെ​ള്ളം പോ​ലു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.


യാ​ത്രാ​ക്ലേ​ശം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പു​റ​ത്തു​നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു നോ​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​റി​ല്ല. കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ പോ​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പ​ദ്ധ​തി​ക​ൾ പ​ല​തും മ​ന്ദ​ഗ​തി​യി​ലാ​ണ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും ശ​ക്തി​പ്പെ​ട്ടു തു​ട​ങ്ങി.


വ​ർ​ഷ​കാ​ല​മാ​ണെ​ങ്കി​ലും മ​ഴ മാ​റി നി​ൽ​ക്കു​ക​യും ഓ​രോ ദി​വ​സ​വും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ മ​ലി​നീ​ക​ര​ണ​ത്തി​നും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മു​ന്നി​ലും ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : NattuVishesham DistrictNews

Recent News

Corehub Up