x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം ഡി​​ജി​​റ്റൈ​​സേ​​ഷ​​നി​​ലേ​​ക്ക്

വെബ് ഡെസ്ക്
Published: August 20, 2026 12:25 AM IST | Updated: August 20, 2026 12:25 AM IST

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​പ്പാ​​ക്കി​​യ പി​​എ​​സി​​എ​​സ് സം​​വി​​ധാ​​നം സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​

ഗാ​​ന്ധി​​ന​​ഗ​​ർ:​​ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം സ​​മ്പൂ​​ർ​​ണ ഡി​​ജി​​റ്റൈ​​സേ​​ഷ​​നി​​ലേ​​ക്ക്. ഇ​​തി​​ന്‍റെ തു​​ട​​ക്ക​​മെ​​ന്ന നി​​ല​​യി​​ൽ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പി​​എ​​സി​​എ​​സ് (ചി​​ത്ര​​സം​​ഭ​​ര​​ണ​​വും വി​​നി​​മ​​യ​​വും) സം​​വി​​ധാ​​നം ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഈ ​​സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

എ​​ക്സ്റേ, സി​​ടി സ്കാ​​ൻ, എം​​ആ​​ർ​​ഐ, സ്കാ​​ൻ അ​​ൾ​​ട്രാ​​സൗ​​ണ്ട് തു​​ട​​ങ്ങി​​യ ഇ​​മേ​​ജിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ൾ ഡി​​ജി​​റ്റി​​ൽ രീ​​തി​​യി​​ൽ ശേ​​ഖ​​രി​​ക്കു​​ന്ന സം​​വി​​ധാ​​ന​​മാ​​ണ് പി​​എ​​സി​​എ​​സ്. ഈ ​​സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​രു​​ന്ന​​തോ​​ടെ ഫി​​ലി​​മി​​ന്‍റെ സ​​ഹാ​​യ​​മി​​ല്ലാ​​തെ രോ​​ഗി​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന ചി​​ത്ര​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​മാ​​യി ഡി​​ജി​​റ്റി​​ൽ രൂ​​പ​​ത്തി​​ൽ സൂ​​ക്ഷി​​ക്കാ​​നും രോ​​ഗി​​ക​​ൾ​​ക്കും ഡോ​​ക്ട​​ർ​​മാ​​ർ​​ക്കും കൈ​​മാ​​റാ​​നും തു​​ട​​ർ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും ക​​ഴി​​യും. ഡോ​​ക്ട​​ർ​​മാ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ പ​​രി​​ശോ​​ധ​​ന ചി​​ത്ര​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ ല​​ഭ്യ​​മാ​​കു​​ന്ന​​തോ​​ടെ രോ​​ഗ​​നി​​ർ​​ണ​​യ​​വും തു​​ട​​ർചി​​കി​​ത്സ​​ക​​ളും കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​നും ക​​ഴി​​യും.

റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു​​ള്ള പ​​രി​​ശോ​​ധ​​ന​​ക​​ളും ചി​​ത്ര​​ങ്ങ​​ളും ഫ​​ല​​ങ്ങ​​ളും ആ​​ശു​​പ​​ത്രി​​യി​​ലെ ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു വേ​​ഗ​​ത്തി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക​​യും അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യം തേ​​ടു​​ന്ന​​തി​​നും ഈ ​​സം​​വി​​ധാ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടും. ചി​​ത്ര​​ങ്ങ​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​രം നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ട് ദീ​​ർ​​ഘ​​കാ​​ലം സൂ​​ക്ഷി​​ക്കാ​​നും ആ​​വ​​ശ്യാ​​നു​​സ​​ര​​ണം പ​​ഴ​​യ പ​​രി​​ശോ​​ധ​​നാ ചി​​ത്ര​​ങ്ങ​​ളും ഫ​​ല​​ങ്ങ​​ളും എ​​ളു​​പ്പ​​ത്തി​​ൽ വീ​​ണ്ടെ​​ടു​​ക്കാ​​നും സാ​​ധി​​ക്കും.\


പു​​തി​​യ സം​​വി​​ധാ​​നം പൂ​​ർ​​ണ രൂ​​പ​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കു​​ന്ന​​തോ​​ടെ ഫി​​ലി​​മു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം കു​​റ​​യ്ക്കു​​ന്ന​​തി​​നൊ​​പ്പം സ​​മ​​യ​​വും ചെ​​ല​​വും ലാ​​ഭി​​ക്കാ​​നും ആ​​ശു​​പ​​ത്രി​​യു​​ടെ സേ​​വ​​നം കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യും സൂ​​പ്ര​​ണ്ട് പ​​റ​​ഞ്ഞു.

Tags : Nattuvishesham Local News Radiology Department Kottayam Medical College

Recent News

Corehub Up