x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​ക്കോ​ട്ട് മ​ഴ​ക്കെ​ടു​തി: വ​ൻ പാ​റ ഇടിഞ്ഞു വീണു

വെബ് ഡെസ്ക്
Published: October 26, 2026 05:16 AM IST | Updated: October 26, 2026 05:16 AM IST

കാ​ട്ടാ​ക്ക​ട: ക​ട്ട​ക്കോ​ട് മ​ഴ​ക്കെ​ടു​തി, വ​ൻ പാ​റ കി​ണ​റ്റി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണു. കി​ണ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

പ​ന​യം​കോ​ട് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞു ര​ണ്ടോ​ടെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലെ തി​ട്ട​യി​ൽ​നി​ന്നു വ​ൻ പാ​റ ഇ​ടി​ഞ്ഞു വീ​ണാ​യി രു​ന്നു അ​പ​ക​ടം. ക​ട്ട​ക്കോ​ട് സ്വ​ദേ​ശി ബി​നു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റി​നു മു​ക​ളി​ലേ​ക്കാ​ണ് വ​ലി​യ പാ​റ പ​തി​ച്ച​ത്. ശ​ക്ത​മാ​യ ശ​ബ്ദ​ത്തോ​ടെ പാ​റ പ​തി​ച്ച​തോ​ടെ കി​ണ​ർ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ് ത​ക​ർ​ന്നു. സം​ഭ​വ സ​മ​യ​ത്ത് ആ​രും പു​റ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പാ​റ അ​ൽ​പം​കൂ​ടി ഉ​രു​ണ്ടു വ​ന്നി​രു​ന്നെ​ങ്കി​ൽ വീ​ട് ത​ന്നെ ത​ക​രു​മാ​യി​രു​ന്നു.

ബി​നു​വി​ന്‍റെ സ​ഹോ​ദ​രി റീ​ന​യു​ടെ വീ​ട് ഇ​തി​നു തൊ​ട്ടു മു​ക​ളി​ലാ​യാ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള ന​ട​വ​ഴി​യും ഇ​ടി​ഞ്ഞു ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​രു​വീ​ട്ടു​കാ​രു​ടെ​യും കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കാ​വു​ന്ന ഏ​ക കി​ണ​റാ​ണ് ന​ഷ്ട​മാ​യ​ത്.

സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ ബി​നു​വി​ന്‍റെ കി​ട​പ്പു രോ​ഗി​യാ​യ അ​മ്മ​യും അ​ച്ഛ​നും ഉ​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു വാ​ർ​ഡ് മെ​മ്പ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ​ക​ട​ഭീ​തി ഇ​നി​യും ഒ​ഴി​ഞ്ഞി​ട്ടി​ല്ല.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​നു തൊ​ട്ടു​മു​ക​ളി​ലാ​യി മ​റ്റൊ​രു വ​ലി​യ പാ​റ ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​മെ​ന്ന നി​ല​യി​ലു​ണ്ട്. ഇ​തു​കൊ​ണ്ടു​ത ന്നെ ​ഭ​യ​ത്തോ​ടെ​യാ​ണ് ബി ​നു​വി​ന്‍റെ കു​ടും​ബം ഇ​വി​ടെ ക​ഴി​യു​ന്ന​ത്.

Tags :

Recent News

Corehub Up