x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​ര​ത്തെ സാം​സ്‌​കാ​രി​ക പൈ​തൃ​ക ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ എം​പി

വെബ് ഡെസ്ക്
Published: July 28, 2026 01:04 AM IST | Updated: July 28, 2026 01:04 AM IST

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ എം​പി

കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​വും ച​രി​ത്ര പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ത്തെ ജി​ല്ല​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​ര്‍​ദേ​ശി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് അ​ര​യി​പ്പാ​ലം–​മോ​നാ​ച്ച–​വാ​ഴു​ന്നോ​റ​ടി–​നീ​ലേ​ശ്വ​രം റോ​ഡ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ക, മ​രു​തോം, കാ​റ്റാം​ക​വ​ല വ​ന​മേ​ഖ​ല​ക​ളി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക, കോ​ട്ട​ഞ്ചേ​രി ശ​ങ്ക​രം​കാ​നം പ്ര​ദേ​ശ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ച് 1.5 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, വെ​ള്ള​രി​ക്കു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, അ​ശോ​ക​ച്ചാ​ലി​ൽ ക​മ്പി​പ്പാ​ലം നി​ർ​മി​ക്കു​ക, ചെ​റു​വ​ത്തൂ​ർ–​ചീ​മേ​നി–​ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, പാ​ലാ​വ​യ​ൽ ഓ​ട​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ 750 മീ​റ്റ​ർ നീ​ള​ത്തി​ൽ സൗ​രോ​ർ​ജ​വേ​ലി​യു​ടെ പ​ണി ഉ​ട​ൻ തു​ട​ങ്ങു​ക, ഓ​ട​ക്കൊ​ല്ലി ഭാ​ഗ​ത്തെ കേ​ടാ​യ സൗ​രോ​ർ​ജ​വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ക, കാ​റ്റാം​ക​വ​ല-​അ​തി​രു​മാ​വ്-​വാ​ഴ​ത്ത​ട്ട്-​കോ​ട്ട​ഞ്ചേ​രി റോ​ഡ് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ക, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ല​ക്കു​ന്ന് ഉ​ന്ന​തി റോ​ഡ് ടാ​ർ ചെ​യ്യു​ക, പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കു​ക, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി സൗ​രോ​ർ​ജ​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ക, റാ​ണി​പു​ര​ത്തെ ഡി​ടി​പി​സി കോ​ട്ടേ​ജു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കു​ക, റാ​ണി​പു​ര​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യു​ക, പൂ​ടം​ക​ല്ല് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക, വ​ട​ക്കാം​കു​ന്നി​ലെ ക​രി​ങ്ക​ൽ ക്വാ​റി സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​പി ഉ​ന്ന​യി​ച്ചു.

മീ​ഞ്ച, പൈ​വ​ളി​കെ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ര​മ്പ​ള​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട സ്ഥ​ല​ത്ത് അ​ടി​യ​ന്തി​ര​മാ​യി ഒ​രു തൂ​ക്കു​പാ​ല​മെ​ങ്കി​ലും നി​ര്‍​മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Rajmohan Unnithan

Recent News

Corehub Up