x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർഡ് പ്ര​ള​യ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം

വെബ് ഡെസ്ക്
Published: August 3, 2026 12:58 AM IST | Updated: August 3, 2026 12:58 AM IST

രാജു എബ്രഹാം

പ​ത്ത​നം​തി​ട്ട: അ​തി​തീ​വ്ര മ​ഴ പെ​യ്യു​മെ​ന്ന​റി​ഞ്ഞി​ട്ടും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കാ​നോ ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​മ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് ശ​നി​യാ​ഴ്ച​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം.

അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​രി​ക​ൾ​ക്കും ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.രാ​ത്രി ഒ​ന്നി​നാ​ണ് മൂ​ഴി​യാ​ർ, കാ​രി​ക്ക​യം ഡാ​മു​ക​ൾ തു​റ​ന്ന​ത്. നി​ല​വി​ലു​ള്ള പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ജ​ന​പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഉ​ൾ​പ്പെടെ​യു​ള്ള​വ​രെ അ​റി​യി​ച്ചി​ട്ടേ തു​റ​ക്കാ​വൂ എ​ന്നാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ടം. ഒ​പ്പം മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യും വേ​ണം.

എ​ന്നാ​ൽ ഇ​ത്ത​രം ഒ​രു ന​ട​പ​ടി​യും പാ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ല. അ​നൗ​ൺ​സ്മെ​ന്‍റെ​ങ്കി​ലും ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും ക​ഴി​യു​മാ​യി​രു​ന്നു. തീ​വ്ര​മ​ഴ​യി​ൽ പ​മ്പാ ന​ദി ക​ര​ക​വി​ഞ്ഞ​പ്പോ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന ഡാ​മി​ലെ വെ​ള്ളം പ്ര​ള​യം രൂ​ക്ഷ​മാ​ക്കി. ഫ​ല​ത്തി​ൽ അ​ത് സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ഡ് പ്ര​ള​യ​മാ​യി. നാ​ട് മു​ഴു​വ​ൻ മു​ങ്ങി​യ​പ്പോ​ഴാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.
2018-ൽ ​വെ​ള്ളം ക​യ​റി​യ എ​ല്ലാ വീ​ട്ടി​ലും 10,000 രൂ​പ വീ​തം ഉ​ട​ൻ ത​ന്നെ സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്ന് ല​ക്ഷം വ​രെ​യും പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ​നി​ർ​മ്മി​ച്ചും ന​ൽ​കി. വെ​ള്ളം ക​യ​റി​യ ക​ട​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ വാ​യ്പ ല​ഭ്യ​മാ​ക്കി​യ​പ്പോ​ൾ ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് സ​ബ്സി​ഡി ന​ൽ​കി​യ​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം വ​രെ വാ​യ്ന​ൽ​കു​ക​യും പ​ലി​ശ സ​ർ​ക്കാ​ർ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​ക്കു​റി ഒ​രു ഏ​കോ​പ​ന​വും ഉ​ണ്ടാ​യി​ല്ല. ജി​ല്ല​യു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യ മ​ന്ത്രി വി​ഷ്ണു​നാ​ഥ് വി​ളി​ച്ച യോ​ഗം ഫ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് യോ​ഗ​മാ​യെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

Tags : NattuVishasham DistrictNews

Recent News

Corehub Up