ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വാസ പ്രഖ്യാപന റാലി.
ചേർത്തല: ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തി. ദിവ്യബലയിൽ സഹവികാരി ഫാ. വിനു മുളവരിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന വിശ്വാസ പ്രഖ്യാപനറാലി നഗരം ചുറ്റി ദേവാലയത്തിൽ സമാപിച്ചു.
സഹവികാരി ഫാ. ഡെന്നിസ് പുതുവ, ഫാ. സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ, പാരീഷ് ഫാമിലിയൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ പാലയ്ക്കൽ, കൈക്കാരൻമാരായ ബേബി ജോൺ പാലയ്ക്കൽ, ജൂഡി തോമസ് കുന്നുംപുറം, ഫാമിലി യൂണിയൻ ജനറൽ സെക്രട്ടറി ജോമോൻ കണിശേരി, ട്രഷറർ ആന്റണി മാവുങ്കൽ, മനോജ് മാളിയേക്കൽ, വിൻസി ടോമി, ആനി വർഗീസ്, റാലി കൺവീനർ ആന്റണി വിരുവേലി എന്നിവർ നേതൃത്വം നൽകി.
Tags : Rally for the Declaration of Faith Nattuvishesham DistrictNews