ഒറ്റശേഖരലം ജനാര്‍ദനപുരം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള വിജയകിരണം പദ്ധതിയുടെ ഉദ്ഘാടനം നടത്തിയപ്പോൾ.
വെള്ളറട: ഒറ്റശേഖരലം ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ 100 ശതമാനം വിജയം നിലനിറുത്തുന്നതിനായി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് വിജയകിരണം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം, ലഹരി വിരുദ്ധ ബോധവത്കരണം എന്നീ വിഷയങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥിയും സബ് ഇന്‍സ്പെക്ടറുമായ മനോജ് ക്ലാസുകളെടുത്തു.
സ്കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, ഹെഡ്മാസ്റ്റര് എം.എസ്. ആദര്‍ശ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. അഖിനേത്, വിമുക്തി കണ്‍വീനര്‍ വട്ടപ്പാറ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Ottasekharalam Janardhanapuram HSS