പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാക്ക ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹി
ഉള്ളൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാക്ക ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.
വായിച്ചു വളരുക എന്ന സന്ദേശം കേരളത്തിനു നൽകിയ പി.എൻ. പണിക്കർ, വായനയെ വലിയ കാമ്പയിനാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ച കോളജ് വിദ്യാർഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രശ്മി ആർ. പ്രസാദ്, മലയാള വിഭാഗം മേധാവി സി. ഉദയകല, ബിഎസ്എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സംഗീതജ്ഞ സതീദേവി ഡി. മണിമല, ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി തോംസൺ ലോറൻസ് എന്നിവർ പങ്കെടുത്തു.