x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം ഉ​ട​ൻ: വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: October 26, 2026 12:31 AM IST | Updated: October 26, 2026 12:31 AM IST

തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും കു​ള​ത്തി​ന്‍റെ​യും പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല​യി​രു​ത്തു​ന്നു

തി​രു​വ​ല്ല: മ​ധ്യ​കേ​ര​ള​ത്തി​ലെ പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ക്കു​ളം ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വും ഉ​ട​ന്‍ ആ​രം​ഭി​ക്കും. ദേ​വ​സ്വം ബോ​ര്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ത​യാ​റാ​ക്കി​യ നി​ല​വി​ലെ എ​സ്റ്റി​മേ​റ്റ് തു​ക​യ്ക്ക് പു​റ​മേ അ​ധി​ക തു​ക ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച് റോ​ഡ് പ​ണി വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കും. ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യും ദേ​വ​സ്വം ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഗീ​ത​യും ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി സം​യു​ക്ത​മാ​യി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണം, പു​ന​രു​ദ്ധാ​ര​ണം, ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ച​ര്‍​ച്ച ന​ട​ത്തി.

ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​എം. മോ​ഹ​ന​ന്‍ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു, ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി സ​ന​ല്‍, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഡി​സി​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​കു​മാ​ര്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ലാ​ല്‍ ന​ന്ദാ​വ​നം, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് മു​ത്തൂ​ര്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ലേ​ഖ., കെ.​പി. ര​ഘു​കു​മാ​ർ, രാ​ജ​ന്‍ തോ​മ​സ്, റെ​ജി മ​ണ​ലി​ൽ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഷീ​ല വ​ര്‍​ഗീ​സ്, ധ​ര്‍​മ​ച​ന്ദ്ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up