പുനലൂര്‍ : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പുനലൂര്‍ താലൂക്കിന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും പുനലൂര്‍ സെന്റ് തോമസ് റെഡ് ക്രോസ് ഹാളില്‍ നടന്നു.
താലൂക്ക് കമ്മിറ്റി ചെയര്മാന് ഡോ. കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്ശരി, എന്‍. രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഐക്കര ബാബു സ്വാഗതവും വിഷ്ണുദേവ് നന്ദിയും പറഞ്ഞു.
താലൂക്ക് ഭാരവാഹികളായി ചെയര്മാന് ഡോ. കെ. ടി. തോമസ്, വൈസ് ചെയര്‍മന്‍ ഡോ. രഞ്ജിത്ത്, സെക്രട്ടറി ഐക്കര ബാബു ജോയിന്റ് സെക്രട്ടറി വി. വിഷ്ണുദേവ്, ട്രഷറര്‍ എന്‍.രാമചന്ദ്രന്‍പിള്ള എന്നിവരെയും ഏഴ് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Tags : Nattuvishesham District News