x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ന് ക​ടി​ഞ്ഞാ​ണ്‍: നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക എം​വി​ഡി സ്‌​ക്വാ​ഡു​ക​ള്‍

വെബ് ഡെസ്ക്
Published: July 28, 2026 02:26 AM IST | Updated: July 28, 2026 02:26 AM IST

കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ ബ​സി​ന്‍റെ ച​വി​ട്ടു​പ​ടി.

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ല്‍ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ ദാ​രു​ണ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ല്‍ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും മ​ത്സ​ര​യോ​ട്ട​വും ത​ട​യാ​ന്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളെ രം​ഗ​ത്തി​റ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തി​യ നീ​ക്കം. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ പ്ര​ത്യേ​ക എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലും അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ളി​ലും സ്‌​ക്വാ​ഡി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​കും.

ബ​സു​ക​ളി​ലെ വേ​ഗ​പൂ​ട്ടു​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തു​ക​യോ വേ​ഗ​ത കൂ​ട്ടാ​ന്‍ ഇ​വ വി​ച്ഛേ​ദി​ക്കു​ക​യോ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഹാ​ന്‍​ഡ് ഹെ​ല്‍​ഡ് സ്പീ​ഡ് റ​ഡാ​ര്‍ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​മി​ത​വേ​ഗ​ത​യി​ല്‍ വ​രു​ന്ന ബ​സു​ക​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി ത​ത്സ​മ​യം ഉ​യ​ര്‍​ന്ന പി​ഴ ഈ​ടാ​ക്കും. മ​ത്സ​ര​യോ​ട്ടം ത​ട​യാ​ന്‍ ടൈം ​സ്ലോ​ട്ട് പ​രി​ശോ​ധ​ന​യും ന​ട​ത്തും. നി​ശ്ചി​ത സ​മ​യ​ക്ര​മം തെ​റ്റി​ച്ച് ഓ​ടു​ന്ന ബ​സു​ക​ള്‍​ക്കെ​തി​രേ​യും ഒ​രു ബ​സി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​ത്സ​ര​ബു​ദ്ധി​യോ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ല്‍ ഓ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്കും. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും.

കൂ​ടാ​തെ, ഇ​വ​ര്‍​ക്ക് എ​ട​പ്പാ​ളി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്രൈ​വിം​ഗ് ട്രെ​യി​നിം​ഗ് ആ​ൻ​ഡ് റി​സ​ര്‍​ച്ചി​ല്‍ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍​കും. പ്ര​ധാ​ന ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ടൗ​ണു​ക​ള്‍, ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് സി​വി​ല്‍ വ​സ്ത്ര​ത്തി​ലും അ​ല്ലാ​തെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണം തു​ട​രും.
‌‌

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​രാ​തി​പ്പെ​ടാം

മ​ല​പ്പു​റം: റോ​ഡു​ക​ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യോ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ന​മ്പ​റു​ക​ളി​ലോ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ അ​റി​യി​ക്കാം.
ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ ഉ​ട​ന​ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് റോ​ഡു​ക​ളി​ല വാ​ഹ​ന​ങ്ങ​ള്‍ സ്‌​കി​ഡ് ആ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ സ​മ​യം പാ​ലി​ക്കാ​നെ​ന്ന പേ​രി​ല്‍ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പ​ണ​യം വ​യ്ക്കു​ന്ന ഒ​രു ന​ട​പ​ടി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

 

Tags : MVD squad NattuVishasham DistrictNews

Recent News

Corehub Up