നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ സംസാരിക്കുന്നു.
പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോപ്പിൽ രാജേന്ദ്രൻ എന്ന കൊച്ചു അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, രാജേഷ് ചേങ്ങോടൻ, ദിനേശ് കണക്കാംചേരി, മുൻസിപ്പൽ കൗണ്‍സിലർമാരായ അലീന മറിയം, സബിത, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചക്കാലി, ഹസൈനു ചേനാടൻ, എം.പി. മനോജ് ഷെബിൽ, ടി.എസ്. രാമചന്ദ്രൻ, സി.പി. ഷീബ എന്നിവർ പ്രസംഗിച്ചു.
വലമ്പൂര്‍ മണ്ഡലം കമ്മിറ്റി
വലമ്പൂര്‍: വലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സദസ് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നാണി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു.
ഫൈസല്‍ എം. വലമ്പൂര്‍, അഷ്റഫ് തിരൂര്‍ക്കാട്, സിദ്ദീഖ്, അരവിന്ദന്, വിജയന് മുന്നാക്കല്‍, കെ.പി. ഫാസില്‍, സലാം വലമ്പൂര്‍, സജി ഫിലിപ്പ്, ഹമീദ്, റഷീദ്, മോഹനന്, വിനീഷ്, ഷൈനീഷ്, ഇഷാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഗ്രസ് പ്രസിഡന്റ്് അഡ്വ. ഷെറി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍ പേഴ്സണ്‍ പത്മിനി ഗോപിനാഥ്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് പാലോളി മെഹബൂബ്, കെപിസിസി അംഗം വി.എ. കരീം, എം.കെ. ബാലകൃഷ്ണന്, ടി.എം.എസ്. ആസീഫ്, പട്ടിക്കാടന്‍ ഷാനവാസ്, ബാബു കല്ലായി, അബ്ദുള്ള വല്ലാച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരുളായില്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
കരുളായില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. ഇ.കെ. ഉസ്മാന് അധ്യക്ഷത വഹിച്ചു.
അകമ്പാടം കമ്മിറ്റി
അകമ്പാടം കോണ്‍ഗ്രസ് ഓഫീസില്‍ മണ്ഡലം പ്രസിഡന്റ്് തോണിയില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കോരംക്കോട് കൃഷ്ണന് കുട്ടി, നാലകത്ത് ഹൈദരാലി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍ജിഒ അസോസിയേഷന്
മഞ്ചേരി: എന്‍ജിഒ അസോസിയേഷന് മഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി നടത്തി. മഞ്ചേരി മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ബാസ് പി. പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് റിയാസ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി. ബിനീഷ്, സംസ്ഥാന സമിതി അംഗങ്ങളായ സലിം പത്തിരിയാല്‍, കെ.എം. വിജയകുമാര്‍, സി. ഫൈസല്‍, വനിതാ ഫോറം കണ്‍വീനര്‍ ജി.വി. ചിത്ര, സെക്രട്ടറി എം.പി. പ്രശാന്ത്, ട്രഷറര്‍ വിഷ്ണുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News