x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​വ​ര​ണ പ​ട്ടി​ക കാ​ലോ​ചി​ത​മാ​യി പു​തു​ക്ക​ണം: മെ​ക്ക

വെബ് ഡെസ്ക്
Published: August 12, 2026 01:21 AM IST | Updated: August 12, 2026 01:21 AM IST

കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​ യോ​ഗ​ത്തി​ല്‍ എം.​എ. ല​ത്തീ​ഫ് പ്ര​സം​ഗി​ക്കു​ന്നു.

കൊ​ല്ലം: സം​വ​ര​ണ ആ​നു​കൂ​ല്യം പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ല​ഭി​ക്കും വി​ധം, സം​വ​ര​ണ പ​ട്ടി​ക കാ​ലോ​ചി​ത​മാ​യി പു​തു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മെ​ക്ക കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്ലിം​ക​ള്‍​ക്കും ആ​ദി​വാ​സി-​ദ​ളി​ത് അ​ട​ക്ക​മു​ള്ള 70ല​ധി​കം പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ മ​തി​യാ​യ പ്രാ​തി​നി​ധ്യം ഇ​പ്പോ​ഴും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ ലോ​ക്്‌​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​തെ ഒ​ളി​ച്ചോ​ട്ടം ന​ട​ത്തു​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​വും ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം വി​ല​യി​രു​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ. ല​ത്തീ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ക്ക ലീ​ഗ​ല്‍ അ​ഡൈ്വ​സ​ര്‍ ഡോ​. അ​ബ്ദു​ള്‍ സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ. ​മ​ഹ്‌​മൂ​ദ്, അ​ബ്ദു​ള്‍​സ​ലാം ക്ലാ​പ്പ​ന, ജി​ല്ലാ സെ​ക്ര​ട്ട​റി തേ​വ​ല​ക്ക​ര ജെ. ​എം. നാ​സ​റു​ദീ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, സെ​ക്ര​ട്ട​റി അ​ന്‍​സ​ര്‍ പ​ച്ചി​ല, അ​ബ്ദു​ല്‍ റ​ഷീ​ദ് കു​ന്ന​ത്തൂ​ര്‍, ഡോ.‍ നൗ​ഷാ​ദ് മ​ന്നാ​നി എ​ന്നി​വ​ര്‍ പ്ര​സം​ ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Reservation

Recent News

Corehub Up