x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​സു​നി​ൽ ജോ​സി​ന് ആ​ദ​രം

വെബ് ഡെസ്ക്
Published: August 3, 2026 03:44 AM IST | Updated: August 3, 2026 03:44 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നി​ൽ നി​ന്ന് ഡോ. ​സു​നി​ൽ ജോ​സ് ഏ​റ​ത്തേ​ൽ ഏ​റ്റു​വാ​ങ്ങു​ന്നു.

കൂ​രാ​ച്ചു​ണ്ട്: രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ടി​ണി​യി​ലും പ്ര​യാ​സ​ങ്ങ​ളി​ലും ക​ഴി​യു​ന്ന നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സ​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി അ​വ​ർ​ക്ക് ത​ണ​ലൊ​രു​ക്കു​ന്ന "ജ​ന​സേ​വ ഉ​ഡാ​ൻ അ​ക്കാ​ദ​മി' ഡ​യ​റ​ക്ട​റും കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യു​മാ​യ ഡോ. ​സു​നി​ൽ ജോ​സ് ഏ​റ​ത്തേ​ലി​ന് ആ​ദ​രം. ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഐ ​ഹോ​സ്പി​റ്റ​ൽ ഡോ. ​ഇ​വോ​ൺ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക രം​ഗ​ത്തെ മി​ക​വു​റ്റ സേ​വ​ന​ത്തി​നു​ള്ള 2026-ലെ ​പ്ര​ഥ​മ അ​വാ​ർ​ഡാ​ണ് ഡോ. ​സു​നി​ൽ ജോ​സി​ന് ല​ഭി​ച്ച​ത്.'

ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ക​ഴി​ഞ്ഞ ദി​വ​സം ആ​ലു​വ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നി​ൽ നി​ന്ന് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ, ബെ​ന്നി ബെ​ഹ്നാ​ൻ എം​പി, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : NattuVishasham DistrictNews

Recent News

Corehub Up