x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നു​ക​ള്‍​ക്ക് ഇ​ന്നു​മു​ത​ല്‍ നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: September 17, 2026 03:07 AM IST | Updated: September 17, 2026 03:07 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് : ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് ഇ​ന്നു​മു​ത​ല്‍ താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ അ​ധി​ക സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍.

റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ നി​ർ​ദ്ദേ​ശം. 30 വ​രെ ഇ​ന്നു​മു​ത​ല്‍30 വ​ര​യാ​ണ്‌​ട്രെ​യി​നു​ക​ള്‍​ക്ക് റെ​യി​ല്‍ വേ​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ കെ​എ​സ്ആ​ർ​ടി​സി എം.​ഡി 15 ദി​വ​സ​ത്തി​ന​കം ക​മ്മി​ഷ​ന്‍ അ​റി​യി​ക്ക​ണം. അ​ടു​ത്ത​മാ​സം കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ പ്ര​തി​സ​ന്ധി ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി വി​ന്യ​സി​ക്ക​ണ​മെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ റ​യി​ൽ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സി.​ഇ. ചാ​ക്കു​ണ്ണി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags : District News Nattuvishesham Restrictions trains

Recent News

Corehub Up