x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ളെ​യും നോ​ര്‍​ക്ക കെ​യ​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: October 26, 2026 05:30 AM IST | Updated: October 26, 2026 05:30 AM IST

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ല്‍.​വി. അ​ജ​യ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ക​ല്‍​പ്പ​റ്റ: തി​രി​ച്ചു വ​ന്ന പ്ര​വാ​സി​ക​ളെ​യും നോ​ര്‍​ക്ക കെ​യ​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും പ​ട്ടി​ക​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ബാ​ങ്ക് വാ​യ്പ​ക​ളി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ല്‍.​വി. അ​ജ​യ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ജി മ​ണ്ഡ​ല​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ണ്ടാം​ഘ​ട്ട മെം​ബ​ര്‍​ഷി​പ് കാ​മ്പ​യി​ന്‍ പി. ​അ​സൈ​നാ​ര്‍​ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. സ​ക്കീ​ര്‍ ത​യ്യി​ല്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ്, കു​ഞ്ഞൂ​ട്ടി പൊ​ന്നാ​ട്, കെ.​കെ. അ​ല​വി, മ​മൂ​ട്ടി കോ​മ്പി, പി.​ഇ. ഷം​സു​ദ്ധീ​ന്‍, രാ​ജേ​ഷ് ന​മ്പി​ച്ച​ന്‍​കു​ടി, അ​ബ്ദു​ള്‍ റ​ഷീ​ദ്, പി.​വി. ആ​ന്‍റ​ണി, സു​നി​ല്‍ കു​ന്നി​തൊ​ടി, പി. ​സ​ലീം, ടി.​ടി സു​ലൈ​മാ​ന്‍, ജ​ലീ​ല്‍ അ​മ്പ​ല​വ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up