x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ബാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യി​ൽ പ്ര​കൃ​തി​ദ​ത്ത നീ​രു​റ​വ​ക​ൾ​ക്ക് പു​ന​രു​ജ്ജീ​വ​നം

വെബ് ഡെസ്ക്
Published: September 17, 2026 04:03 AM IST | Updated: September 17, 2026 04:03 AM IST

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കു​ന്ന നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​

മാ​ന​ന്ത​വാ​ടി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മ​ണ്ണി​ടി​ച്ചി​ലും മ​ണ്ണൊ​ലി​പ്പും മാ​ലി​ന്യ നി​ക്ഷേ​പ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത നീ​രു​റ​വ​ക​ൾ​ക്ക് പു​ന​ർ​ജ​നി ന​ൽ​കി​ക്കൊ​ണ്ട് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ഡ​ബ്ലുു​എ​സ്എ​സ്എ​സ്). ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കു​ന്ന നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് പ്ര​കൃ​തി​ദ​ത്ത നീ​രു​റ​വ​ക​ൾ ഇ​തി​ന​കം പു​ന​രു​ജ്ജീ​വി​പ്പി​ച്ചു.

നീ​രു​റ​വ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ജ​ല​സം​ഭ​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സ്പ്രിം​ഗ് ബോ​ക്സു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നീ​രു​റ​വ​ക​ളി​ലെ ജ​ല​ല​ഭ്യ​ത വ​ർ​ധി​ക്കു​ക​യും നീ​രൊ​ഴു​ക്ക് മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത് പ്ര​ദേ​ശ​ത്തെ നെ​ൽ​കൃ​ഷി​ക്കും മ​റ്റ് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ജ​ല​സ്രോ​ത​സ്‌​സാ​യി നീ​രു​റ​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.


ഓ​രോ നീ​രു​റ​വ​യു​ടെ​യും നീ​ർ​ത്ത​ട പ്ര​ദേ​ശം സം​ര​ക്ഷി​ക്കു​ക​യും ഭൂ​ഗ​ർ​ഭ​ജ​ല പു​നഃ​നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യും ജ​ല​സ്രോ​ത​സു​ക​ളു​ടെ ദീ​ർ​ഘ​കാ​ല നി​ല​നി​ൽ​പ് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ്ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ മ​ണ്‍ ക​യ്യാ​ല നി​ർ​മാ​ണം നീ​ർ​ക്കു​ഴി​ക​ൾ, വൃ​ക്ഷ​വ​ത്ക​ര​ണം, കാ​ർ​ഷി​ക വി​ള​ക​ളു​ടെ വ്യാ​പ​നം, ചെ​ക്ഡാം നി​ർ​മാ​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. പ്ര​കൃ​തി​ദ​ത്ത ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​വും സം​ര​ക്ഷ​ണ​വും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലാ​ണ് പു​ലി​ക്കാ​ട് വി​ല്ലേ​ജ് വാ​ട്ട​ർ​ഷെ​ഡ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം സ​പ്പോ​ർ​ട്ടിം​ഗ് ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഗ്രാ​മ​ത​ല​ത്തി​ലു​ള്ള വാ​ട്ട​ർ​ഷെ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് നീ​രു​റ​വ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​വും നീ​ർ​ത്ത​ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി കു​ന്ന​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രോ​ജ​ക്ട് മാ​നേ​ജ​ർ​മാ​രാ​യ റോ​ബി​ൻ ജോ​സ​ഫ്, ദീ​പു ജോ​സ​ഫ്, അ​ഗ്രോ​ണ​മി​സ്റ്റ് കെ.​ജെ. ബി​ജു, സി​വി​ൽ എ​ൻ​ജി​നി​യ​ർ നീ​ര​ജ സു​രേ​ന്ദ്ര​ൻ, ലേ​ഡി സോ​ഷ്യ​ൽ വ​ർ​ക്ക​ർ ജാ​ൻ​സി ജി​ജോ, വി​ല്ലേ​ജ് വാ​ട്ട​ർ​ഷെ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ജെ. വ​ർ​ഗീ​സ്, പി.​ജെ. സി​നോ​ജ് എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : District News Nattuvishesham natural water NABARD's support

Recent News

Corehub Up