പ്രതീകാത്മക ചിത്രം
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സിഡിഎസ് ചെയർപേഴ്സണ്മാർക്കും മെംബർ സെക്രട്ടറിമാർക്കുമായി സംഘടിപ്പിക്കുന്ന "റിഥം’ ത്രിദിന പരിശീലന പരിപാടി ഇന്ന് ഹോട്ടൽ ഹരിതഗിരിയിൽ ആരംഭിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ ഏകോപനം, മികച്ച പദ്ധതി ആസൂത്രണം, ഭരണ നിർവഹണം, സ്ത്രീ ശക്തീകരണം, കുടുംബശ്രീ ബൈലോ നിയമങ്ങൾ, ഫിനാൻസ് മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ സമഗ്രമായ അറിവ് പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിഡിഎസ് ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനും നേതൃപാടവവും ആശയവിനിമയശേഷിയും വർധിപ്പിക്കുന്നതിനുള്ള വിഷയങ്ങളിലും ക്ലാസുകൾ നൽകും.