x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം മൂ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ


Published: March 1, 2026 03:56 AM IST | Updated: March 1, 2026 03:56 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ14 ബ്ലോ​ക്കു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം മൂ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി.

മു​വാ​റ്റു​പു​ഴ‍​യാ​റി​ൽ​നി​ന്ന് പു​ത്ത​ൻ​തോ​ടു​വ​ഴി​യു​ള്ള ജ​ല​പ്ര​വാ​ഹം നി​ല​ച്ച​താ​ണ് നെ​ൽ​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. അ​ടി​യം​താ​ഴ​പ്പ​ള്ളി ഭാ​ഗ​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നി​ർ​മി​ച്ച ഷ​ട്ട​ർ മു​വാ​റ്റു​പു​ഴ​യാ​റ്റി​ലെ വെ​ള്ളം തോ​ട്ടി​ലെ​ക്കു ക​യ​റി​വ​രു​ന്ന​തി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്താ​തി​രു​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

അ​ശാ​സ്ത്രി​യ​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ഈ ​ഷ​ട്ട​ർ പൊ​ളി​ച്ചു​നി​ക്കി പു​ത്ത​ൻ​തോ​ടി​ന്‍റെ ആ​ഴം​കു​ട്ടി അ​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ഏ​ക്ക​ലും ചെ​ളി​യും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും നി​ക്കം ചെ​യ്താ​ൽ നീ​രൊ​ഴ​ക്കു വ​ർ​ധി​ച്ച് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം സു​ല​ഭ​മാ​യി കി​ട്ടും.

ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​യു​ന്ന​ത് 500 ഏ​ക്ക​ർ വ​രു​ന്ന ആ​ല​ങ്കേ​രി പാ​ടം, 155 ഏ​ക്ക​റു​ള്ള കോ​ല​ത്താ​ർ, 200 ഏ​ക്ക​റു​ള്ള ന​ടു​ക്ക​രി, 200 ഏ​ക്ക​ർ വീ​തം വ​രു​ന്ന വ​ട​ക്കേ​പു​തു​ശേ​രി, തെ​ക്കെ​പു​തു​ശേ​രി, 200 ഏ​ക്ക​റു​ള്ള പാ​റ, എ​സ്എ​ൻ​വി ബ്ലോ​ക്ക്, പൊ​ന്നു​രു​ക്കും​പാ​റ, മാ​ത്താ​നം അ​ട​ക്ക​മു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണ്. ഇ​റി​ഗേ​ഷ​ൻ കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു

Tags : nattu vishesham Rice farming Paddy fields

Recent News

Corehub Up