െൽക്കതിർ ഘോഷയാത്രയ്ക്ക് കല്ലേലിയിൽ നൽകിയ സ്വീകരണം.
ആറന്മുള: ശബരിമല ക്ഷേത്രത്തിലേക്കുള്ള നിറപുത്തരി യാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. പ്രളയസാഹചര്യത്തിലായിരുന്നു ഇതിന്റെ ക്രമീകരണം.ആറന്മുള വികസന സമിതിയുടെയും പ്രമുഖ ജൈവ കര്‍ഷകനായ ഉത്തമന്റെയും നേതൃത്വത്തില്‍ കൃഷിചെയ്തെടുത്ത കറ്റകള്‍, ആറന്മുള പാർഥ സാരഥി ക്ഷേത്രം, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, പത്തനംതിട്ട അയ്യപ്പന്‍കോവില്‍ ക്ഷേത്രം, പെരുനാട് അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലും നിറപുത്തരിക്കായി നല്‍കിയാണ് പമ്പയില്‍ എത്തുന്നത്.
കര്‍ഷകനായ ഉത്തമന്റെ നേതൃത്വത്തില്‍ ആണ് നിറപുത്തരി യാത്ര പുറപ്പെട്ടിരിക്കുന്നത്.
വൈകുന്നേരം പമ്പയില്‍ എത്തുമെങ്കിലും, പമ്പാനദി മുറിച്ചുകടക്കുവാന് അനുവാദം ഇല്ലാത്തതിനാല്‍, പോലീസ്, ഫയര്‍ഫോഴ്സ്, എന്നിവരുടെ സഹകരണത്തോടെ കറ്റകള്‍ ശബരിമലയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags : NattuVishasham DistrictNews