x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് മ​ര​ണ​ക്കെ​ണി: അ​ഞ്ചു വ​ർ​ഷം, 11,500-ത്തി​ലേ​റെ അ​പ​ക​ട​ങ്ങ​ൾ; പൊ​ലി​ഞ്ഞ​ത് ആ​യി​ര​ത്തി​ലേ​റെ ജീ​വ​ൻ

ഷൈ​നി ജോ​ണ്‍
Published: May 24, 2026 07:22 AM IST | Updated: May 24, 2026 07:22 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​യി ഉ​യ​രു​ന്നു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​പ്ര​കാ​രം 2021 മു​ത​ൽ 2025 വ​രെ തൃ​ശൂ​രി​ൽ​മാ​ത്രം 9,998 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 925 പേ​ർ മ​രി​ച്ചു. 11,379 പേ​ർ​ക്കു പ​രി​ക്കേ​റ്റു. 2019, 2020 വ​ർ​ഷ​ങ്ങ​ളും ചേ​ർ​ത്താ​ൽ അ​പ​ക​ട​സം​ഖ്യ 13,000 ക​ട​ക്കും.

2026 തു​ട​ക്കം​മു​ത​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും പ​തി​വാ​യി. മു​ണ്ടു​പാ​ല​ത്തും ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലും സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വ​തി​ക​ൾ മ​രി​ച്ചു. കു​ന്നം​കു​ള​ത്തു കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​മ്മി​യൂ​രി​ൽ മി​നി​ബ​സ് ലോ​റി​യി​ലി​ടി​ച്ച് 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു, ഫെ​ബ്രു​വ​രി​യി​ൽ കു​ന്നം​കു​ള​ത്തു കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ ഇ​രു​പ​തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു, ചു​വ​ന്ന​മ​ണ്ണി​ൽ കാ​ർ നീ​ർ​പാ​ല​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു, മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു- ഈ ​വ​ർ​ഷം ജി​ല്ല​യെ ഞെ​ട്ടി​ച്ച പ്ര​ധാ​ന അ​പ​ക​ട​ങ്ങ​ൾ ഇ​വ​യാ​ണ്.

ഇ​തി​ൽ 2025 ലെ ​ക​ണ​ക്കു​ക​ൾ ഭാ​ഗി​ക​മാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച 2021-ൽ 1719 ​അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 201 പേ​ർ മ​രി​ച്ചു. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷ​മു​ള്ള അ​മി​ത​വേ​ഗ​യാ​ത്ര​ക​ളും രാ​ത്രി​വാ​ഹ​ന​യാ​ത്ര​ക​ളു​മാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​ത്.

2022-ൽ ​അ​പ​ക​ട​സം​ഖ്യ 2374 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ 213 ആ​യി. ഒ​രു​വ​ർ​ഷം​കൊ​ണ്ട് 650 ലേ​റെ അ​പ​ക​ട​ങ്ങ​ളു​ടെ വ​ർ​ധ​ന. ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ, തി​രി​ച്ചു​വി​ട​ലു​ക​ൾ, തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ൾ, അ​മി​ത​വേ​ഗം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

2023ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ടം

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​സം​ഖ്യ 2023-ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് -2613 അ​പ​ക​ട​ങ്ങ​ൾ. 232 പേ​ർ മ​രി​ച്ചു. 3028 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ദി​വ​സ​വും ശ​രാ​ശ​രി ഏ​ഴി​ലേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന വ​ർ​ഷ​മാ​യി​രു​ന്നു ഇ​ത്.

2024-ൽ ​അ​പ​ക​ട​സം​ഖ്യ 2412 ആ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ മ​ര​ണ​സം​ഖ്യ കു​റ​യാ​തെ നി​ന്നു - 211. എ​ഐ കാ​മ​റ​ക​ൾ, ക​ർ​ശ​ന​പ​രി​ശോ​ധ​ന​ക​ൾ, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​വ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കാ​നാ​യി​ല്ലെ​ന്നു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2025-ലെ ​ഭാ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം​ത​ന്നെ 880 അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 68 പേ​ർ മ​രി​ച്ചു. 1005 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഓ​ണ​ക്കാ​ല പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ​മാ​ത്രം 1,900-ത്തി​ലേ​റെ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

റോ​ഡ​പ​ക​ടം, കാ​ര​ണ​മേ​റെ

റോ​ഡി​ലെ കു​ഴി​ക​ൾ, അ​ശാ​സ്ത്രീ​യ ടാ​റിം​ഗ്, വെ​ളി​ച്ച​മി​ല്ലാ​ത്ത ഡൈ​വ​ർ​ഷ​നു​ക​ൾ, നി​യ​ന്ത്ര​ണം വി​ട്ടു​പാ​യു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ, തെ​റ്റാ​യ സി​ഗ്ന​ൽ നി​യ​ന്ത്ര​ണം എ​ന്നി​വ​യാ​ണ് നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന പ​രാ​തി​ക​ൾ. മ​ണ്ണു​ത്തി, വ​ട​ക്കാ​ഞ്ചേ​രി, പാ​ലി​യേ​ക്ക​ര ടോ​ൾ പ​രി​സ​രം, കു​ന്നം​കു​ളം മേ​ഖ​ല, ന​ഗ​ര​പ്ര​വേ​ശ​ന ജം​ഗ്ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച ഡൈ​വ​ർ​ഷ​നു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഇ​ര​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ

സം​സ്ഥാ​ന​ത​ല ക​ണ​ക്കു​ക​ൾ​പ്ര​കാ​രം അ​പ​ക​ട​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​കു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ്. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​ത്, അ​മി​ത​വേ​ഗം, രാ​ത്രി​യാ​ത്ര, മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം, മ​ദ്യ​പി​ച്ചു ഡ്രൈ​വിം​ഗ് എ​ന്നി​വ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. കു​ന്നം​കു​ളം, പ​ട്ടി​ക്കാ​ട്, മ​ണ്ണു​ത്തി, ഗു​രു​വാ​യൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


ഈ​മാ​സം ഇ​തു​വ​രെ


ഓ​ട്ടു​പാ​റ​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റു.
കു​ന്നം​കു​ള​ത്തും എ​രു​മ​പ്പെ​ട്ടി​യി​ലും ചാ​വ​ക്കാ​ടും ലോ​റി​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ മ​രി​ച്ചു
തൃ​പ്ര​യാ​റി​ൽ കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.
കു​ന്നം​കു​ള​ത്ത് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു.
വാ​ടാ​ന​പ്പി​ള്ളി​യി​ൽ ലോ​റി​ക്കു​പി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.
വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ബ​സ​പ​ക​ടം. മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്. കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്. ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റു.
 തി​രു​വി​ല്വാ​മ​ല​യി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.
പോ​ട്ട​യി​ൽ ട്രാ​വ​ല​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.
 ക​യ്പ​മം​ഗ​ല​ത്തു കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു.
 മ​ണ്ണു​ത്തി​യി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.
ചു​വ​ന്ന​മ​ണ്ണി​ൽ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.

Tags : nattu vishesham Road death trap

Recent News

Corehub Up