x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മ​ഴ​യി​ൽ റോഡ് തകർന്നു; നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 28, 2026 12:37 AM IST | Updated: August 28, 2026 12:37 AM IST

ചെളി നിറഞ്ഞ റോ​ഡ് വൃ​ത്തി​യാ​ക്കുന്നു

വിഴി​ഞ്ഞം : അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ റോ​ഡ് നി​ർ​മാണ സ്ഥ​ല​ത്ത് നി​ന്നു​ള്ള ചെ​ളി​യും മ​ണ്ണും ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ലി​ച്ചെ​ത്തി ബൈ​പ്പാ​സി​ലെ സ​ർ​വീസ് റോ​ഡ് കു​ള​മാ​ക്കി. വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത​ത​ര​ത്തി​ൽ കു​ന്നു കൂ​ടി​യ ചെ​ളി​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പിന്നീട് എംഎ​ൽഎ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് വ​രു​ത്തി താ​ല്ക​ലി​ക​പ​രി​ഹാ​ര​മു​ണ്ടാ​ക്കി.

വി​ഴി​ഞ്ഞം മു​ക്കോ​ല​ത​ല​ക്കോ​ടി​ലെ ബൈ​പ്പാ​സ് റോ​ഡാ​ണ് ഇ​ന്ന​ലെ ചെ​ളി​യി​ൽ മു​ങ്ങി​യ​ത്. തു​റ​മു​ഖ റോ​ഡ് ബൈ​പ്പാ​സി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ പ​ണി​ക​ൾ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മ്മാ​ണം പ്ര​ശ്‌​ന​മാ​കു​മെ​ന്ന് നേ​ര​ത്തെ നാ​ട്ടു​കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തൊ​ന്നും വ​ക വ​യ്ക്കാ​തെ തു​ട​ർ​ന്ന നി​ർ​മാണ പ്ര​വ​ർ​ത്ത​ന​മാ​ണ് വി​ന​യാ​യ​ത്. ബൈ​പ്പാ​സി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള ഏ​റെ ക​യ​റ്റി​റ​ക്കു​ള്ള സ​ർ​വീസ് റോ​ഡു​ക​ളി​ൽ നി​ന്ന് മ​ഴ​യ​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ത​ല​ക്കോ​ട് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ക പ​തി​വാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ തു​റ​മു​ഖ റോ​ഡ് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​തോ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള​ഓ​ട​യും അ​ട​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ട് ദി​വ​സ​മാ​യി പെ​യ്തി​റ​ങ്ങി​യ ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണും ചെ​ളി​യും ഒ​ഴു​കി സ​ർ​വീസ് റോ​ഡി​നെ കു​ള​മാ​ക്കി​യ​ത്.

നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത് അ​റി​ഞ്ഞ കോ​വ​ളം എംഎ​ൽഎ അ​ഡ്വ. എം. ​വി​ൻ​സന്‍റ് ​നേ​രി​ട്ട് എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്ത് വി​ളി​ച്ച് വ​രു​ത്തി. വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തു​വ​രെ ത​ല​ക്കോ​ട് ഭാ​ഗ​ത്തെ നി​ർ​മാണ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മെ​ന്ന​റി​യി​ച്ച അ​ധി​കൃ​ത​ർ മണ്ണുമാന്തി ഉ​പ​യോ​ഗി​ച്ച് ചെ​ളി​മാ​റ്റി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up