x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃപ്ര​യാ​റി​ൽ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി


Published: February 2, 2026 01:03 AM IST | Updated: February 2, 2026 01:03 AM IST

ദേ​ശീ​യ റോ​ഡ്സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ റാ​ലി ജോ​യി​ന്‍റ് ആ​ർടിഒ മ​ഞ്‌​ജു​ള ഫ്ലാഗ് ഓ​ഫ് ചെ​യ്യു​ന്നു.

തൃ​പ്ര​യാ​ർ: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഹൈ​വേ സു​ര​ക്ഷ ജാ​ഗ്ര​ത സ​മി​തി, -മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, വ​ല​പ്പാ​ട് പോ​ലീ​സ്, തൃ​പ്ര​യാ​ർ മേ​ഖ​ല ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ൽ​ക്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

തൃ​പ്ര​യാ​ർ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ളേ​ജ് അ​ങ്ക​ണ​ത്തി​ൽ ജോ​യി​ൻ്റ് ആ​ർ.​ടി.​ഒ. മ​ഞ്‌​ജു​ള റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ യോ​ഗം വ​ല​പ്പാ​ട് എ​സ്.​ഐ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു, തൃ​പ്ര​യാ​ർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഹൈ​വേ സു​ര​ക്ഷ ജാ​ഗ്ര​താ സ​മി​തി സെ​ക്ര​ട്ട​റി പി.​കെ ജ്യോ​തി​പ്ര​കാ​ശ്, തൃ​പ്ര​യാ​ർ ഗ​വ. ശ്രീ​രാ​മ പോ​ളി​ടെ​ക്നി​ക്കി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ.​സി.​സി, നാ​ട്ടി​ക ഗ​വ​ൺ​മെ​ന്റ് ഫി​ഷ​റീ​സ് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്, തൃ​പ്ര​യാ​ർ ലൈ​ഫ് സ​പ്പോ​ർ​ട്ട് ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ, തൃ​ത്ത​ല്ലൂ​ർ സ​ഹ​ചാ​രി സെ​ന്റ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ,
തൃ​പ്ര​യാ​ർ മേ​ഖ​ല ഡ്രൈ​വിം​ഗ് സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ, ഡ്രൈ​വിം​ഗ് ലേ​ണേ​ഴ്സ് സ്റ്റു​ഡ​ൻ​സ്, നാ​ട്ടി​ക ടോം​സ് മോ​ട്ടോ​ഴ്സ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Triprayar nattuvishesham local news

Recent News

Corehub Up