x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ മോ​ഴ​യാ​ന വീ​ടി​ന്‍റെ ഷെ​ഡ് ത​ക​ർ​ത്തു

വെബ് ഡെസ്ക്
Published: July 25, 2026 01:41 AM IST | Updated: July 25, 2026 01:41 AM IST

മോ​ഴ​യാ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ മാ​യ സ​നി​ലി​ന്‍റെ വീ​ട്.

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണം. ബ്ലോ​ക്ക് പ​തി​നൊ​ന്നി​ലെ പ്ലോ​ട്ട് ന​മ്പ​ർ 114ൽ ​താ​മ​സി​ക്കു​ന്ന മാ​യ സ​നി​ലി​ന്‍റെ വീ​ടി​നുനേ​രേയാ​ണ് അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ മു​ന്നി​ലെ ഷെ​ഡും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ആ​ന ത​ക​ർ​ത്തു. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വീ​ണ് സ​നി​ലി​ന്‍റെ മു​ത്ത​ശി​ക്ക് മു​ട്ടി​ന് പ​രി​ക്കേ​റ്റു. അ​വ​ർ ബാ​ത്ത്റൂ​മി​ൽനി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​വ​ഴി​യി​ൽ നി​ന്നി​രു​ന്ന മോ​ഴ​യാ​ന വീ​ടി​നുനേ​രേ പാ​ഞ്ഞെ​ത്തി​യ​ത്. അ​തേ​സ​മ​യം, സ​നി​ലും സ​ഹോ​ദ​ര​നും വീ​ടി​ന് പു​റ​ത്തു​ള്ള തി​ണ്ണ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ശ​ബ്ദം കേ​ട്ട് നാ​ലു​പേ​രും വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. അ​തി​നി​ടെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ ആ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചു.
സം​ഭ​വ​സ​മ​യ​ത്ത് സ​നി​ൽ, മാ​യ, മാ​യ​യു​ടെ പി​താ​വ് ശ​ശി, മാ​താ​വ് പു​ഷ്പ, സ​നി​ലി​ന്‍റെ മു​ത്ത​ശി, ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നി​വ​ര​ട​ക്കം ഏ​ഴു​പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​തി​ൽ പി​ടി​പ്പി​ക്കാ​ത്ത, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വീ​ടി​നു മു​ന്നി​ൽ മ​ഴ​ന​ന​യാ​തി​രി​ക്കാ​ൻ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ഷെ​ഡ് ആ​ന ത​ക​ർ​ത്തു. വീ​ടി​ന് പി​ടി​പ്പി​ക്കാ​ൻ വാ​ങ്ങി​വ​ച്ചി​രു​ന്ന പു​തി​യ വാ​തി​ൽ, ക​സേ​ര, ബ​ക്ക​റ്റ് എ​ന്നി​വ​യും ച​വി​ട്ടി ന​ശി​പ്പി​ച്ചു. ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ന​യെ തു​ര​ത്തി​യ ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത്.

മോ​ഴ​യാ​ന​യെ പി​ടി​കൂ​ട​ണ​മെ​ന്ന
ആ​വ​ശ്യം ശ​ക്തം

ആ​റ​ളം മേ​ഖ​ല​യി​ൽ നി​ര​ന്ത​രം ഭീ​തി വി​ത​യ്ക്കു​ന്ന മോ​ഴ​യാ​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ബ്ലോ​ക്ക് 13ലും 10​ലും വെ​ള്ളി, ലീ​ല, അ​നീ​ഷ് എ​ന്നി​വ​ർ ഈ ​മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​കാ​രി​യാ​യ ആ​ന​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത്. എ​ന്നി​ട്ടും കൃ​ഷി​നാ​ശ​വും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ ആ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ആ​റ​ളം മേ​ഖ​ല​യി​ൽ ഇ​തു​വ​രെ കാ​ട്ടാ​ന​യു​ടെ​ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. വ​ന്യ​ജീ​വിശ​ല്യം കു​റ​യ്ക്കാ​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ച ആ​ന​ത്ത​ടം മൂ​ന്ന് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​കു​തി​പോ​ലും പൂ​ർ​ത്തി​യാ​യിട്ടില്ല.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ
നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ

നൂ​റു​ക​ണ​ക്കി​ന് കാ​ട്ടാ​ന​ക​ൾ സ​ഞ്ച​രി​ക്കു​ന്ന ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഇ​ന്നും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ മാ​ത്രം വ​ലി​ച്ചു​കെ​ട്ടി​യ കു​ടി​ലു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. പു​ന​ര​ധി​വാ​സ മി​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ്ഥി​ര​പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്നും മ​തി​യാ​യ ഉ​ദ്യോ​ഗ​സ്ഥ സാ​ന്നി​ധ്യ​മി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
സൈ​റ്റ് മാ​നേ​ജ​ർ​ക്ക് ത​ളി​പ്പ​റ​മ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും ന​ൽ​കി​യ​തോ​ടെ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മാ​ണ് ആ​റ​ള​ത്ത് എ​ത്തു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ആ​റ​ള​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews elephant

Recent News

Corehub Up