x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​മ​ൽ ഗാ​ർ​ഡ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് റോ​ട്ട​റി ഡൗ​ൺ​ടൗ​ൺ ക്ല​ബ്

വെബ്ഡെസ്ക്
Published: September 7, 2026 08:03 AM IST | Updated: September 7, 2026 08:03 AM IST

കോ​യ​മ്പ​ത്തൂ​ർ: പു​ലി​യ​കു​ളം ചു​ങ്കം റോ​ഡി​ലു​ള്ള കാ​ർ​മ​ൽ ഗാ​ർ​ഡ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ത്തി. റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​മ്പ​ത്തൂ​ർ ഡൗ​ൺ​ടൗ​ൺ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​രോ​ഗ്യ താ​യു​സ്, മ​റ്റു വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​യ ജോ ​ധ​ൻ​രാ​ജ്, മൈ​ക്കി​ൾ​സാ​മി, സാ​ധാ​ന​ന്ദം, റൊ​മാ​ൽ​ഡ് എ​ന്നി​വ​രെ റോ​ട്ട​റി ഡൗ​ൺ​ടൗ​ൺ വൊ​ക്കേ​ഷ​ണ​ൽ സ​ർ​വീ​സ​സ് ചെ​യ​ർ​മാ​ൻ ഡോ. ​സു​മ​ൻ ആ​ദ​രി​ച്ചു.

റോ​ട്ടേ​റി​യ​ൻ​മാ​രാ​യ ഗോ​ഡ്‌​വി​ൻ, ന​ഗ​പ്പ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പെ​ൻ​ഷ​ൻ ഫ​ണ്ടി​നാ​യി ഒ​രു​കോ​ടി രൂ​പ​യു​ടെ കോ​ർ​പ്പ​സ് ഫ​ണ്ട് രൂ​പീ​ക​രി​ക്കാ​ൻ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ച​ട​ങ്ങി​ൽ അ​റി​യി​ച്ചു. 1999ലെ ​പൂ​ർ​വ​വി​ദ്യാ​ർ​ഥി ബാ​ച്ച് ന​ൽ​കി​യ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ​സം​ഭാ​വ​ന അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​ന​ന്ദ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. കാ​ർ​മ​ൽ ഗാ​ർ​ഡ​ൻ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​ന​ന്ദ​കു​മാ​റും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags : nattu vishesham Rotary Downtown Club honors

Recent News

Corehub Up