x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ൽ​ക്ഷോ​ഭം: ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി

വെബ് ഡെസ്ക്
Published: August 2, 2026 10:31 PM IST | Updated: August 2, 2026 10:31 PM IST

തീ​ര​ദേ​ശമേ​ഖ​ല​ക​ൾ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി സ​ന്ദ​ർ​ശിച്ചപ്പോൾ.

ആ​ല​പ്പു​ഴ: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന കാ​ക്കാ​ഴം തീ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, തീ​ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി.

ഇന്നലെ രാ​വി​ലെ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ക്കാ​ഴം, പു​റ​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട്, എ​ഡി​എം സി. ​പ്രേം​ജി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദു​ര​ന്ത​നി​വാ​ര​ണം) എ​സ്. ബി​ജു, ത​ഹ​സി​ൽ​ദാ​ർ കെ.​പി. സൂ​സി, അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി​യ ഷി​ഹാ​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ തു​ട​ങ്ങി വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പാ​യ​ൽ​ക്കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര സ​ദ്യാ​ല​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ 16 കു​ടും​ബ​ങ്ങ​ളി​ലെ 56 അം​ഗ​ങ്ങ​ളാ​ണ് ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്.

ക്യാ​മ്പി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, മ​റ്റ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Intensified

Recent News

Corehub Up