ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസ് വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിക്കുന്നു.
ചെറുതോണി: ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു .ഇടുക്കി ഡിസിസി ഓഫീസിൽനിന്ന് റോയി കെ. പൗലോസ് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ ചെമ്പൻ കൊലുമ്പന്റെ സമാധിയിലെത്തി.
സ്ഥാനാർഥിയെ കൊലുമ്പന്റെ ബന്ധുക്കളായ രാജൻ, രാജമ്മ, ബിനു, സൗമ്യ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ റോയി കെ. പൗലോസ് കൊലുമ്പന്റെ ബന്ധുക്കൾക്ക് ദക്ഷിണയും നൽകി. തുടർന്ന് 11.30 ഓടെ കലക്ടറേറ്റിൽ വരണാധികാരി ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു . ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടികുഴി, ടി.എം. സലിം, അഡ്വ. ഇ.എം. ആഗസ്തി, ജോയി തോമസ്, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Tags : Roy K. Paulos nattuvishesham local news