x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘അ​മ്മ' നൃ​ത്ത​മാ​കും, ചി​ല​ങ്ക കെ​ട്ടാ​ൻ 50 പി​ന്നി​ട്ട അ​മ്മ​മാ​രും


Published: April 30, 2026 06:06 AM IST | Updated: April 30, 2026 06:06 AM IST

കൊ​ച്ചി: ഒ​എ​ൻ​വി കു​റു​പ്പി​ന്‍റെ അ​മ്മ എ​ന്ന ക​വി​ത​യ്ക്ക് നൃ​ത്താ​വി​ഷ്കാര​വു​മാ​യി 50 വ​യ​സ് പി​ന്നി​ട്ട ഒ​രു കൂ​ട്ടം അ​മ്മ​മാ​ർ അ​ര​ങ്ങി​ലെ​ത്തു​ന്നു. ഇ​ട​പ്പ​ള്ളി നൃ​ത്താ​സ്വാ​ദ​ക സ​ദ​സി​ന്‍റെ 13-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ലെ വേ​ദി​യി​ലാ​ണ് നൃ​ത്ത​വു​മാ​യി അ​മ്മ​മാ​രെ​ത്തു​ന്ന​ത്.

പ്രാ​യം ത​ള​ർ​ത്താ​ത്ത മ​ന​സും ശ​രീ​ര​വു​മാ​യി 50നും 78 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 41 അ​മ്മ​മാ​രാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ ഒ​എ​ൻ​വി​യു​ടെ ക​വി​ത​യു​ടെ ആ​വി​ഷ്കാ​ര​ത്തി​നു പു​റ​മെ ഭ​ര​ത​നാ​ട്യ​വും മോ​ഹി​നി​യാ​ട്ട​വും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്

ച​ങ്ങ​മ്പു​ഴ നൃ​ത്താ​സ്വാ​ദ​ക​സ​ദ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഈ ​അ​മ്മ​മാ​രെ നൃ​ത്തം പ​ഠി​പ്പി​ച്ച് അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത് ഗു​രു ആ​ർ​എ​ൽ​വി മി​ഥു​ന അ​തീ​ഷാ​ണ്. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മി​ഥു​ന​യാ​ണ് ഇ​വി​ടു​ത്തെ ഗു​രു. ഇ​തി​നോ​ട​കം നി​ര​വ​ധി അ​മ്മ​മാ​രെ​യാ​ണ് മി​ഥു​ന നൃ​ത്ത​ലോ​ക​ത്തേ​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ എ​ന്ന ക​വി​ത​യു​ടെ നൃ​ത്താ​വി​ഷ്കാ​ര​ത്തി​ന് ഡോ. ​ആ​ർ​എ​ൽ​വി ശൈ​ലേ​ഷ് നാ​രാ​യ​ണ​നാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സ​നു ഗോ​പി​നാ​ഥ​നും ലേ​ഖ ശൈ​ലേ​ഷും ചേ​ർ​ന്നാ​ണ് ആ​ലാ​പ​നം.

Tags : nattu vishesham Rubber sheet theft caught

Recent News

Corehub Up