x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്.​പി. പി​ള്ള മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞാ​ടി​യ മ​ഹാ​ന​ട​ൻ: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ


Published: June 16, 2026 07:05 AM IST | Updated: June 16, 2026 07:05 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ നി​​റ​​ഞ്ഞാ​​ടി​​യ മ​​ഹാ​​ന​​ട​​നാ​​യി​​രു​​ന്നു എ​​സ്.​​പി. പി​​ള്ള​​യെ​​ന്ന് സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ. എ​​സ്.​​പി. പി​ള്ള സ്‌​​മാ​​ര​​ക ട്ര​​സ്റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ന​​ട​​ന്ന എ​​സ്.​​പി. പി​​ള്ള സ്മൃ​​തി​​ദി​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​ദ്യ​​കാ​​ല മ​​ല​​യാ​​ള സി​​നി​​മ​​ക​​ളി​​ൽ ഒ​​ഴി​​ച്ചു​​കൂ​​ടാൻ ആ​​വാ​​ത്ത താ​​ര​​മാ​​യി​​രു​​ന്നു എ​​സ്.​​പി. പി​​ള്ള​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​സ്.​​പി. പി​​ള്ള സ്‌​​മാ​​ര​​ക ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് ഗ​​ണേ​​ഷ് ഏ​​റ്റു​​മാ​​നൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ട്ര​​സ്റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മി​​ക​​ച്ച ന​​ട​​നു​​ള്ള ന​​ട​​ന​​ര​​ത്ന പു​​ര​​സ്കാ​​രം ച​​ല​​ച്ചി​​ത്ര താ​​രം വി​​ജ​​യ​​രാ​​ഘ​​വ​​ൻ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നി​​ൽ​നി​​ന്ന് ഏ​​റ്റു​​വാ​​ങ്ങി. ക​​ർ​​മ​​ര​​ത്‌​​ന പു​​ര​​സ്‌​​കാ​​രം മു​​ൻ​​മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​നും വി​​ദ്യാ​​ര​​ത്‌​​ന പു​​ര​​സ്കാ​​രം മം​​ഗ​​ളം എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ബി​​ജു വ​​ർ​​ഗീ​​സി​​നും ഏ​​റ്റു​​മാ​​നൂ​​ർ ര​​ത്‌​​ന പു​​ര​​സ്കാ​​രം ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​ള​​ക്ട​​ർ ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി ഷാ​​ജി വി. ​​നാ​​യ​​ർ​​ക്കും പ്ര​​തി​​ഭാ​​ര​​ത്‌​​ന പു​​ര​​സ്കാ​​രം ഹ​​രി​​യേ​​റ്റു​​മാ​​നൂ​​രി​​നും വൈ​​ദ്യ​​ര​​ത്‌​​ന പു​​ര​​സ്കാ​​രം ഡോ. ​​സ​​ത്യ​​ദേ​​വ് വാ​​സു​​വൈ​​ദ്യ​​ർ​​ക്കും കാ​​യി​​ക​ര​​ത്‌​​ന പു​​ര​​സ്കാ​​രം ഗു​​സ്തി പ​​രി​​ശീ​​ല​​ക​​ൻ ജോ​​ൺ ചെ​​റി​​യാ​​നും നാ​​ട​​ക ര​​ത്‌​​ന പു​​ര​​സ്കാ​​രം വൈ​​ക്കം പ്ര​​ദി​​പ് മാ​​ള​​വി​​ക​​യ്ക്കും സാ​​ഹി​​ത്യ ര​​ത്‌​​ന പു​​ര​​സ്കാ​​രം ആ​​ശാ പ്ര​​ദീ​​പി​​നും സ​​മ്മാ​​നി​​ച്ചു.

നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര വി​​ത​​ര​​ണം മു​​ൻ ചീ​​ഫ്‌ വി​​പ്പ് പി.​​സി. ജോ​​ർ​​ജും ക​​ലാ, കാ​​യി​​ക പ്ര​​തി​​ഭ​​ക​​ൾ​​ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര വി​​ത​​ര​​ണം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ടോ​​മി കു​​രു​​വി​​ള​യും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​തീ​​ഷ് ത​​ര്യ​​ൻ ര​​ചി​​ച്ച നോ​​വ​​ൽ രാ​​മാ​​യ​​ണം എ​​സ്എം​​എ​​സ്എം ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ജി. ​​പ്ര​​കാ​​ശ് പ്ര​​കാ​​ശ​​നം ചെ​​യ്തു. ടി.​​പി. മോ​​ഹ​​ൻ​​ദാ​​സ്, ര​​ശ്‌​​മി ശ്യാം, ​​താ​​ര സു​​രേ​​ഷ്, ജി. ​​ജ​​ഗ​​ദീ​​ഷ്, എം.​​കെ. സു​​ഗ​​ത​​ൻ, പി.​​എ. മാ​​യി​​ൻ, ബി​​ജു കു​​മ്പി​​ക്ക​​ൽ, എ​​ൻ. അ​​ര​​വി​​ന്ദാ​​ഷ​​ൻ നാ​​യ​​ർ, പി.​​കെ. രാ​​ജ​​ന്‍, ബെ​​ന്നി ഫി​​ലി​​പ്, പി.​​പി. നാ​​രാ​​യ​​ണ​​ന്‍, സി​​റി​​ൾ ജി. ​​ന​​രി​​ക്കു​​ഴി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : nattu vishesham S.P. Pillai great actor

Recent News

Corehub Up