x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ധീ​ര​ത​യോ​ടെ സ​ഹ​ന​ത്തെ സ്‌​നേ​ഹി​ച്ച​വ​ള്‍: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

വെബ് ഡെസ്ക്
Published: July 27, 2026 11:18 PM IST | Updated: July 27, 2026 11:18 PM IST

മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് സ​​ന്ദേ​​ശം ന​​ല്‍​കു​​ന്നു.

ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​ത്തി​​നു ജീ​​വി​​ത​​ത്തെ വ​​ള​​ര്‍​ത്താ​​ന്‍ ക​​ഴി​​യു​​മെ​​ന്ന ര​​ഹ​​സ്യം തി​​രി​​ച്ച​​റി​​ഞ്ഞ്, ധീ​​ര​​ത​​യോ​​ടെ​​യും സ​​ന്തോ​​ഷ​​ത്തോ​​ടെ​​യും ഈ​​ശോ​​യോ​​ടു ചേ​​ര്‍​ന്നു​​നി​​ന്ന് സ​​ഹ​​ന​​ത്തെ സ്വീ​​ക​​രി​​ച്ച​​തി​​നാ​​ലാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ലോ​​ക​​ത്തി​​നു മു​​ഴു​​വ​​ന്‍ പാ​​ഠ​​പു​​സ്ത​​ക​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ല്‍ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച്ബി​​ഷ​​പ്.

വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ സ​​ഹ​​ന​​ങ്ങ​​ളെ സ്വീ​​ക​​രി​​ച്ച​​തു ദൈ​​വ​​ത്തി​​ന്‍റെ സ​​മ്മാ​​നം സ്വീ​​ക​​രി​​ക്കു​​ന്ന ധീ​​ര​​ത​​യോ​​ടെ​​യാ​​ണ്. സാ​​മൂ​​ഹി​​ക തി​​ന്മ​​ക​​ള്‍, മ​​ദ്യം, മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​വ​​യു​​ടെ അ​​ടി​​മ​​ത്തം, പാ​​പ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍, സ്വ​​ഭാ​​വ ദൂ​​ഷ്യ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ലൂ​​ടെ വ​​രു​​ന്ന സ​​ഹ​​ന​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ല്‍ രോ​​ഗം, മ​​ര​​ണം, ത​​ക​​ര്‍​ച്ച തു​​ട​​ങ്ങി ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടാ​​നാ​​കാ​​ത്ത സ​​ഹ​​ന​​ങ്ങ​​ള്‍ ദൈ​​വ​​സ്‌​​നേ​​ഹ​​ത്തെ പ്ര​​തി സ​​ഹി​​ക്ക​​ണം. ഈ ​​സ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ദൈ​​വ​​സാ​​ന്നി​​ധ്യ​​മു​​ണ്ട്.

പൗ​​രോ​​ഹി​​ത്യം, സ​​മ​​ര്‍​പ്പി​​ത ജീ​​വി​​തം, കു​​ടും​​ബ​​ജീ​​വി​​തം ഇ​​വ​​യി​​ലൂ​​ടെ വ​​രു​​ന്ന സ​​ഹ​​ന​​ങ്ങ​​ള്‍ സ​​മൂ​​ഹ​​ത്തി​​ന്‍റെ ന​​ന്മ​​യ്ക്കു വേ​​ണ്ടി​​യാ​​ണ്. ഇ​​വ ഏ​​റ്റെ​​ടു​​ക്കേ​​ണ്ട സ​​ഹ​​ന​​ങ്ങ​​ളാ​​ണ്. പ്ര​​ത്യാ​​ശ ന​​ഷ്ട​​പ്പെ​​ടാ​​തെ വ​​ള​​രാ​​ന്‍ വ​​രും ത​​ല​​മു​​റ​​യ്ക്ക് മാ​​തൃ​​ക​​യും പ്ര​​ചോ​​ദ​​ന​​വു​​മാ​​ണ് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ​​യെ​​ന്നും ആ​​ര്‍​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. ഫാ. ​​ജോ​​സ​​ഫ് പു​​ര​​യി​​ട​​ത്തി​​ല്‍, ഫാ. ​​ജോ​​സ​​ഫ് പ​​ള്ള​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Saint Alphonsa

Recent News

Corehub Up