ജയൻ
മങ്കട: സ്കൂട്ടറില്‍ സഞ്ചരിച്ച് മദ്യവില്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.10 ലിറ്റര്‍ വിദേശ മദ്യവുമായി ഞാറക്കാട് ജയനാണ് പൊലിസ് പിടിയിലായത്. അനധികൃത വില്പനയ്ക്കായി മലപ്പുറം ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് പതിവായി മദ്യം എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലിസ് പരിശോധന.
മങ്കട എസ്ഐ ഉദയന്‍, എഎസ്ഐമാരായ സബിത്, സുരേഷ് ബാബു, എസ്സിപിഒമാരായ സക്കീര്‍ ഹുസൈന്, അനൂപ്, സിപിഒ ഷെഫീഖ് എന്നിവരാണ് പരിശോധന നടത്തിയത്.
Tags : arrested NattuVishesham DistrictNews