x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്ഥാ​പ​ക ദി​നവും ​ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കരണവും


Published: July 4, 2026 07:10 AM IST | Updated: July 4, 2026 07:10 AM IST

സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വത്ക​ര​ണ​വും മ​ന്ത്രി കെ . മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘ​ടാ​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രെ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ ന​ട​ത്തു​ന്ന പോ​രാ​ട്ടം ശ്ര​ദ്ധേ​യ​മാ​ണെ​ന്നു ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. സാ​ൽ​വേ​ഷ​ൻ ആ​ർ​മി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​ൽ​വേ​ഷ​ൻ ആ​ർ​മി പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ജ​സ്റ്റി​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ പ്ര​കാ​ശ് ച​ന്ദ്ര പ്ര​ധാ​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​സ്. അ​നി​ത, ചീ​ഫ് സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ജേ​ക്ക​ബ് ജോ​സ​ഫ്, കോ​ർ ഓ​ഫീ​സ​ർ മേ​ജ​ർ വി.​എ​സ്. മോ​ൻ​സി, ടി.​പി. ജോ​ർ​ജ് കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up