x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാതി​രാ​മ​ണ​ലിലെ മ​ണ​ൽ ഖ​ന​നം: ഡ്ര​ഡ്ജ​ർ വ​ള​ഞ്ഞ് മ​ത്സ്യ-​ക​ക്കാത്തൊഴി​ലാ​ളി​ക​ൾ

വെബ് ഡെസ്ക്
Published: July 27, 2026 11:10 PM IST | Updated: July 27, 2026 11:10 PM IST

മ​ത്സ്യ-ക​ക്കാത്തൊഴി​ലാ​ളി​ക​ൾ ഡ്ര​ഡ്ജ​ർ വ​ള​ഞ്ഞ​പ്പോ​ൾ.

മു​ഹ​മ്മ: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നു സ​മീ​പം മ​ണ​ൽ ഖ​ന​നം ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ്ര​ഡ്ജിം​ഗ് മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. നി​ര​വ​ധി വ​ള്ള​ങ്ങ​ളി​ലാ​യി എ​ത്തി​യ മ​ത്സ്യത്തൊഴി​ലാ​ളി​ക​ളും ക​ക്കാത്തൊഴി​ലാ​ളി​ക​ളും ഡ്ര​ഡ്ജ​ർ ന​ങ്കു​ര​മി​ട്ട ഭാ​ഗ​ത്താ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി​യെ​ത്തി​യ​ത്.

കാ​യ​ൽ സ​മ്പ​ത്തി​നെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​തും പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് ക​ന​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ ഖ​ന​ന​ത്തി​ൽനി​ന്ന് അ​ധി​കാ​രി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്.ടി. റെ​ജി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ കു​ഞ്ഞു​മോ​ൻ, ബാ​ബു, ക​ക്കാ സ​ഹ​ക​ര​ണ സം​ഘം ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ സി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ വെ​ള്ളക്കക്കാ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഖ​ന​ന​ത്തി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ മോ​ഹ​ൻ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​യ​ൽ തീ​ര​ത്ത് മ​ണ​ൽ ശേ​ഖ​രി​ക്കാ​ൻ നി​ലം ഒ​രു​ക്കി​യ​ത് മു​ത​ൽ കാ​യി​പ്പു​റം മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ക​യാ​ണ്.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഖ​ന​നം തു​ട​ങ്ങു​മെ​ന്ന അ​റി​യി​പ്പോ​ടെ ഡ്രഡ്​ജ​ർ ന​ങ്കു​ര​മി​ട്ട​ത് രോ​ഷം ഇ​ര​ട്ടി​പ്പി​ച്ചു. കു​ള​ക്കോ​ഴി​ച്ചി​റ​യി​ൽ ന​ട​ന്ന ഖ​ന​ന​ത്തെതു​ട​ർ​ന്ന് കാ​യ​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​മാ​കെ ചെ​ളി അ​ടി​ഞ്ഞി​രി​ക്കു​ക്ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ടോ​റ​സു​ക​ളി​ലാ​ണ് മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. 100 ലേ​റെ ടോ​റ​സു​ക​ളാ​ണ് ഇ​തി​നാ​യി രം​ഗ​ത്തു​ള്ള​ത്. വീ​ടു​ക​ൾ​ക്കും മ​തി​ലു​ക​ൾ​ക്കും റോ​ഡു​ക​ൾ​ക്കും ക​ന​ത്ത നാ​ശം വി​ത​ച്ച​ണ് ടോ​റ​സു​ക​ൾ മ​ണ്ണു​മാ​യി പോ​കു​ന്ന​ത്. റോ​ഡി​ലാ​കെ ചെ​ളി​വീ​ഴ്ത്തി ടോ​റ​സു​ക​ൾ പോ​കു​ന്ന​ത് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​ന്നു​ണ്ട്. ചെ​ളി​യി​ൽ തെ​ന്നി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Sand mining

Recent News

Corehub Up