x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്കൃ​ത ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു


Published: December 9, 2025 06:15 AM IST | Updated: December 9, 2025 06:15 AM IST

നെ​ടു​മ​ങ്ങാ​ട്: സം​സ്കൃ​ത ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ത്തി​ൽ വെ​ളി​യ​ന്നൂ​ർ പി​എ​സ്എ​ൻ​എം യു​പി സ്കൂ​ളി​ലെ സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ എം.​എം. ആ​ദ​ർ​ശ് ര​ച​ന​യും സം​വി​ധാ​നം നി​ർ​വ​ഹി​ച്ച "വ​ന​ജ്യോ​ത്സ​്നാ ' ഒ​ന്നാം​സ്ഥാ​നം നേ​ടി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും സം​സ്കൃ​ത​ത്തി​ലു​മാ​യി ഒ​രു ഡ​സ​നോ​ളം ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും എം.​എം. ആ​ദ​ർ​ശ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി​ക്കെ​തി​രെ ക​ഥ പ​റ​ഞ്ഞ സു​പു​ത്ര, ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ച​രി​തം പ​റ​ഞ്ഞ ശി​വോ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് നേ​ര​ത്തെ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.


ഇ​ത്ത​വ​ണ മ​ഹാ​ക​വി കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ്ഞാ​ന ശാ​കു​ന്ത​ളം ഇ​തി​വൃ​ത്ത​മാ​ക്കി ചെ​യ്ത വ​ന​ജ്യോ​ത്സ​്ന​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഭ​ര​ത​നാ​യി വേ​ഷം ചെ​യ്ത ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അം​ബ​രീ​ഷ് മി​ക​ച്ച ന​ട​നാ​യും ക​ണ്വ മ​ഹ​ർ​ഷി​യു​ടെ വേ​ഷം ചെ​യ്ത ഏ​ഴാം ക്ലാ​സു​കാ​രി ശി​വാ​നി മി​ക​ച്ച ന​ടി​ക്കു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. ശ​കു​ന്ത​ള​യാ​യി ഏ​ഴാം ക്ലാ​സി​ലെ ആ​രാ​ധ്യ​യും ദു​ഷ്യ​ന്ത​നാ​യി ദേ​വ​നാ​രാ​യ​ണ​നും അ​ഭി​ന​യി​ച്ചു. ശ്രീ ​ശ​ങ്ക​ര യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗീ​ത പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ എ​ഡി​പി​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Sanskrit Day

Recent News

Corehub Up