മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി പുനരാരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.വി. വിദ്യ ഉ
ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി നടത്തിവന്നിരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് പുനരാരംഭിച്ചു. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.വി.വിദ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സാന്ത്വനം പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. നിതീഷ്, ഡോ. ലിറ്റീഷ്യ, ഡോ. സഞ്ജു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ചേപ്പാട്, പള്ളിപ്പാട്, പത്തിയൂർ പ്രദേശങ്ങളിൽ നിന്നുള്ള നൂറിലധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ സാന്ത്വനം പകൽവീട് അങ്കണത്തിൽ ക്യാമ്പ് പ്രവർത്തിക്കും.
Tags : NattuVishesham DistrictNews