x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​സ്‌​കി ഫ​ണ്ട്: ജി​ല്ല​യി​ല്‍ നാ​ലി​ട​ങ്ങ​ളി​ലാ​യി അ​ഞ്ച് ഹെ​ലി​പാ​ഡ് നി​ര്‍​മി​ക്കു​ന്നു

ജോ​ജി വ​ര്‍​ഗീ​സ്
Published: June 28, 2026 06:24 AM IST | Updated: June 28, 2026 06:24 AM IST

ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന് സ​മീ​പം സാ​സ്‌​കി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ഹെ​ലി​പാ​ഡു​ക​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജി​ല്ല​യി​ല്‍ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗ​ത്തി​ന് അ​ഞ്ച് ഹെ​ലി​പാ​ഡ് നി​ര്‍​മി​ക്കു​ന്നു. നാ​ലി​ട​ങ്ങ​ളി​ലാ​ണ് സാ​സ്‌​കി (സ്‌​കീം ഫോ​ര്‍ അ​സി​സ്റ്റ​ന്‍റ്സ് ടു ​സ്റ്റേ്റ്റ്‌​സ് ഫോ​ര്‍ കാ​പി​റ്റ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ്) ഫ​ണ്ടി​ല്‍​നി​ന്നു​ള്ള ആ​റു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഹെ​ലി​പാ​ഡു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി കു​പ്പാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ആ​രം​ഭി​ച്ചു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ഹെ​ലി​പാ​ഡ് പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ ഒ​രെ​ണ്ണം പ​ണി​യു​ന്ന​ത്. ഇ​തി​നോ​ടു ചേ​ര്‍​ന്നാ​ണ് ര​ണ്ടാ​മ​ത്തേ​ത്. ഒ​രു മീ​റ്റ​ര്‍ ആ​ഴ​ത്തി​ല്‍ മ​ണ്ണ് നീ​ക്കി ക​ല്ലും കോ​ണ്‍​ക്രീ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ആ​റു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കും. അ​മ്പ​ല​വ​യ​ല്‍ ആ​ര്‍​എ​ആ​ര്‍​എ​സ്, മു​നീ​ശ്വ​ര​ന്‍​കു​ന്ന്, പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര സാ​ഗ​ര്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് ഹെ​ലി​പാ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.

പ്ര​കൃ​തി ദു​ര​ന്ത​വും മ​റ്റും ഉ​ണ്ടാ​കു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ സൈ​ന്യ​ത്തി​നും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും മ​റ്റും ഹെ​ലി​കോ​പ്റ്റ​റി​ല്‍ എ​ത്താ​ന്‍ ഹെ​ലി​പാ​ഡു​ക​ള്‍ സ​ഹാ​യ​ക​മാ​കും. ടൂ​റി​സം രം​ഗ​ത്ത് മു​ന്നേ​റ്റ​വും ഇ​വ സാ​ധ്യ​മാ​ക്കും. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍ ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പാ​ഡാ​ണ് സൈ​ന്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഇ​ന്ദി​രാ​ഗാ​ന്ധി വ​യ​നാ​ട് സ​ന്ദ​ര്‍​ശ​നം തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി കു​പ്പാ​ടി​യി​ല്‍ താ​ത്കാ​ലി​ക ഹെ​ലി​പാ​ഡ് സ​ജ്ജ​മാ​ക്കി​യ​ത്.

പി​ല്‍​ക്കാ​ല​ത്ത് ഇ​ത് ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍​ക്ക് ഇ​റ​ങ്ങാ​ന്‍ പാ​ക​ത്തി​ലാ​ക്കി വി​ക​സി​പ്പി​ച്ചു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ഐ​പി​ക​ള്‍ ഈ ​ഹെ​ലി​പാ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Tags : Local News Nattuvishesham Wayanad

Recent News

Corehub Up