പ്രഫ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂര്‍: ഗവ. കോളജിലെ പൂര്വവിദ്യാര്ഥികൂട്ടായ്മ സൗഹൃദക്കൂട് അഞ്ചാം മഹാസംഗമം മലയാള വിഭാഗം മേധാവി പ്രഫ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ബൈജു അധ്യക്ഷനായി. പൂര്‍വവിദ്യാര്‍ഥിയായിരുന്ന മുരുകന് ഇടുക്കി മുഖ്യാതിഥിയായി.
എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ഷംസുദീന്‍, കുന്നംകുളം എഎസ്പി പി. മുരളിധരന്, വി.എം. ഷണ്മുഖദാസ്, ഡോ.വി. സനല്‍കുമാര്‍, അഡ്വ. ഗിരീഷ് നൊച്ചുള്ളി, ബൈജുബാലന്, അജിതപ്രഭാകരന്, എസ്. സക്കീര്‍ഹുസൈന്‍, സുവി സുനില്‍ എന്നിവർ പ്രസംഗിച്ചു.