x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ല​ത്തി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​കൂ​ള്‍ പോ​ഗ്രാ​മി​ലേ​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ്

വെബ് ഡെസ്ക്
Published: September 17, 2026 03:12 AM IST | Updated: September 17, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സൈ​ല​ത്തി​ന്‍റെ വ​ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​കൂ​ള്‍ പോ​ഗ്രാ​മി​ലേ​ക്ക് നൂ​റ് ശ​ത​മാ​നം സ്‌​കോ​ള​ര്‍​ഷി​പ്പി​ൽ അ​ഡ്‌​മി​ഷ​ൻ നേ​ടാ​നു​ള്ള നെ​സ്റ്റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 20ന് ​ന​ട​ക്കും. പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ളോ​ടൊ​പ്പം ത​ന്നെ നീ​റ്റ്, ജി​ഇ​ഇ പ​രീ​ക്ഷ​ക​ള്‍​ക്കും ത​യ്യാ​റെ​ടു​ക്കാ​വു​ന്ന സ്‌​കൂ​ൾ പ്രോ​ഗ്രാ​മാ​ണി​ത്.​

ഇ​പ്പോ​ൾ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ​യെ​ഴു​താ​ൻ യോ​ഗ്യ​ത​യു​ള്ള​ത്. സ്‌​റ്റേ​റ്റ്, സി​ബി​എ​സ്ഇ സി​ല​ബ​സു​ക​ളി​ൽ പ്ര​ത്യേ​കം പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള 50ഓ​ളം സെ​ന്‍റ​റു​ക​ളി​ൽ സെ​പ്‌​തം​ബ​ർ 20ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ 3.30 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക.വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ലിം​ഗ് സെ​ഷ​നും ഉ​ണ്ടാ​കും.​താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് https://xylemlearning.com/nest/, ഈ ​ലി​ങ്കി​ലൂ​ടെ പ​രീ​ക്ഷ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 6009 100 300 .

Tags : District News Nattuvishesham Scholarship Syleth's Integrated School Program

Recent News

Corehub Up