പയ്യന്നൂർ: രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ബസുണ്ടെങ്കിലും ആർക്കും ഉപയോഗമില്ലാതെ കട്ടപ്പുറത്ത് നോക്കുകുത്തിയാകുന്നു. ഹൈസ്കൂൾ വിദ്യാർഥികളുടെ യാത്രാവശ്യത്തിയി എംപി ഫണ്ടുപയോഗിച്ച് വാങ്ങിച്ച ബസാണ് കട്ടപുറത്ത് കിടന്നു നശിക്കുന്നത്.
പിടിഎയക്ക് ഫണ്ടില്ലാത്തതാണ് ബസിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതിനു കാരണമെന്ന് സ്കൂൾ പ്രിൻസിപ്പൽ സച്ചിൻകുമാർ പറഞ്ഞു. ബസ് നന്നാക്കി ഉപയോഗിക്കാൻ തയാറുള്ള മറ്റു വിദ്യാലയങ്ങൾക്ക് ബസ് കൈമാറാൻ പിടിഎ തയാറാണെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഇതിനു തടസമാകുകയാണ്. ഇതു പരിഹരിച്ച ബസ് കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham District News