വെണ്ണിക്കുളം: വെള്ളാറ മേമല എംഡി യുപി സ്കൂളിന്റെ 112 ാമത് വാർഷികവും അനുമോദനവും രക്ഷാകർത്തൃ സമ്മേളനവും സംയുക്തമായി നടന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പിടിഎ പ്രസിഡന്റ് ജി. അനീഷ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രശ്മിമോൾ, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ വർഗീസ്, പഞ്ചായത്ത് മെംബർമാരായ സാബു തോമസ് , ജെനി കെ. ജോൺ , ഗൗരി രാജേഷ്, ഫാ. തോമസ് ചാക്കോ, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, പ്രധാനാധ്യാപിക സോമി വർഗീസ്, വെണ്ണിക്കുളം ബിപിസി എൽ. ലെസി, ജോർജ് ഫിലിപ്പ്, രേഷ്മ രാജൻ, സുഭി സുരേന്ദ്രൻ, സ്നേഹ റേച്ചൽ ഈപ്പൻ, ഏഞ്ചൽ കെ. ബൈജു എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന അധ്യാപക കായിക മത്സരങ്ങളിൽ ഉന്നത വിജയം നേടിയ അധ്യാപിക സുഭി സുരേന്ദ്രനെയും സ്കൂൾ കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
പെരുമ്പെട്ടി: അത്യാൽ എംറ്റിഎൽപി സ്കൂളിന്റെ 111 ാമത് വാർഷികാഘോഷവും രക്ഷാകർത്ത്യ സമ്മേളനവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ മാനേജർ റവ. ഏബ്രഹാം സി. തര്യൻ അധ്യക്ഷത വഹിച്ചു. കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി, വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ, പഞ്ചായത്ത് അംഗം കെ.കെ. അനിൽകുമാർ, പഞ്ചായത്ത് മുൻ ഭരണസമിതി അംഗങ്ങളായ ഉഷാ സുരേന്ദ്രനാഥ്, ഇന്ദു എം. നായർ, സ്കൂൾ പ്രഥമാധ്യാപിക ഏലിയാമ്മ ജോസഫ്, കോശി ഏബ്രഹാം, റ്റി.കെ. ശോശാമ്മ, പ്രിൻസി ഏബ്രഹാം, എ.കെ. വിനീത, പി.ബി. ആമിന, അപർണ ശശി, എയ്ഞ്ചൽ എം. സുധീഷ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham youthfestival