കൊറ്റാമം ഫാത്തിമ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര- കലാ- സാങ്കേതിക പ്രദര്‍ശനം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ എൻജിനിയർ ലക്ഷ്മികാന്ത് ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിന്‍കര: വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും നൂതന ചിന്താഗതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ കൊറ്റാമം ഫാത്തിമ പബ്ലിക് സ്കൂളിൽ 'ഇന്നോവിഷൻ 2കെ26' ശാസ്ത്ര-കലാ-സാങ്കേതിക പ്രദർശനം സംഘടിപ്പിച്ചു. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ എൻജിനിയർ ലക്ഷ്മികാന്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷാനിയ ജോൺ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ലക്ഷ്മി പ്രശാന്ത്, എക്സിബിഷൻ കോ-ഓർഡിനേറ്റർ ആരോമൽ, വിദ്യാർഥി പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു. ശാസ്ത്രം, കല, കരകൗശലം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിലായി വിദ്യാർഥികൾ നൂതനമായ മാതൃകകളും പ്രോജക്ടുകളും പ്രദർശിപ്പിച്ചു.