ഇർഫാൻ
കഴക്കൂട്ടം :യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഇർഫാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17 നാണ് സംഭവം.
മുൻ വൈരാഗ്യത്തെ തുടർന്ന് കഠിനംകുളം സ്വദേശി സച്ചുവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയാണ്. ഒന്നാം പ്രതി കൻഫാൻ നേരത്തെ അറസ്റ്റിലായി. ഒളിവിലായിരുന്ന ഇർഫാനെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഠിനംകുളം എസ് ഐ എം.എൽ .അനൂപും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.