കോട്ടയം: മറ്റുരാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആശങ്കയിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്.
ബിഷപ് മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാണക്കാരി സിഎസ്ഐ ലോ കോളജില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സെമിനാറില്‍ ഇന്ത്യ യഥാര്‍ഥമായി മതേതര രാഷ്ട്രമോ എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ്.
പുതിയ തലമുറയുടെ ആശാവഹമായ പ്രതികരണം ശുഭോദര്ക്കമായിക്കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ബിഷപ് മാണി ഫൗണ്ടേഷന് ചെയര്മാന് എം.എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ജയ്സി കരിങ്ങാട്ടില്‍, ബര്‍സാര്‍ കോശി ഏബ്രഹാം, റവ. രാജു ജേക്കബ്, റവ. ജേക്കബ് ജോണ്സണ്, വൈസ് പ്രസിഡന്റ് ഡോ. അശോക് അലക്സ് ഫിലിപ്പ്, എം.വി. റോയി, കുര്യന് ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.