കഴക്കൂട്ടം: ആറ്റിങ്ങലിൽനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിൽ ബസിന്റെ മുൻവശത്തെ വിൻഡ് ഗ്ലാസ് പൂർണമായും തകർന്നു. ഇന്നലെ രാവിലെ 10:15 ഓടെ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനും താമരക്കുളത്തിനും ഇടയിലുള്ള സർവീസ് റോഡിൽവച്ചായിരുന്നു സംഭവം.
ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനു നേരെയാണ് കല്ലേറുണ്ടായത്. സർവീസ് റോഡിന്റെ പടിഞ്ഞാറ് വശത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയുടെ ഉയർന്ന ഭാഗത്തുനിന്നും ഒരാൾ ബസിന് നേരെ കരിങ്കൽ കഷണം എറിയുകയായിരുന്നു.
ഡ്രൈവർ വക്കം സ്വദേശിയായ രാജു (52) സമയോചിതമായി ബസ് നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവായി. ആക്രമണത്തിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നതിലൂടെ 16,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൂടാതെ ട്രിപ്പ് മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി 17,500 രൂപയുടെ വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്.
ആകെ 33,500 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ബസ് ഡ്രൈവർ രാജുവിന്റെ പരാതിയിൽ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham Thiruvananthapuram