x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​പ്പ​ള്ളി​യി​ൽ പോ​ലീ​സിനെ ആ​ക്ര​മിച്ച ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ


Published: April 17, 2026 10:11 PM IST | Updated: April 17, 2026 10:11 PM IST

കാ​യം​കു​ളം: പു​തു​പ്പ​ള്ളി​യി​ൽ ഉ​ത്സ​വ​സ്ഥ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര കു​ടും​ബ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് കാ​യം​കു​ളം പു​തു​പ്പ​ള്ളി വ​ട​ക്ക് ശി​വാ​ല​യം വീ​ട്ടി​ൽ അ​ഖി​ൽ സോ​മ​ൻ ( 33 ), പു​തു​പ്പ​ള്ളി വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റ​തി​ൽ പ്ര​വീ​ൺ കു​മാ​ർ(55), പു​തു​പ്പ​ള്ളി വ​ട​ക്ക് വ​ല​യി​ൽ ത​റ​യി​ൽ അ​ഖി​ൽ രാ​ജ് (30), പു​തു​പ്പ​ള്ളി വ​ട​ക്ക് അ​ശ്വ​തി നി​വാ​സി​ൽ സ​ന്തോ​ഷ് (45), കീ​രി​ക്കാ​ട് മ​ല​മേ​ൽ​ഭാ​ഗം തു​രു​ത്തേ​ൽ സു​ജി​ത് (32), പു​തു​പ്പ​ള്ളി ഗീ​താ​ല​യ​ത്തി​ൽ സ​ഞ്ജു കാ​ർ​ത്തി​ക് (21), പു​തു​പ്പ​ള്ളി വ​ട​ക്ക് പു​ത്ത​ൻ വീ​ട്ടി​ൽ അ​നി​യ​ൻ കു​ഞ്ഞ് (44) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ഓ​ടെ പു​തു​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്റ​തി​ൽ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ക്ഷേ​ത്ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ യു​വാ​വി​നെ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ടി​യി​ലാ​യ​വ​ർ എ​ല്ലാ​വ​രും ചേ​ർ​ന്ന് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ്റ​തി​ൽ ക്ഷേ​ത്ര​ത്തി​ൽ നി​യ​മാ​ന​സൃ​ത​മ​ല്ലാ​തെ ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യും മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Seven arrested nattuvishesham local news

Recent News

Corehub Up